Wednesday, April 16, 2025 4:17 pm

‘സ്നേ​ഹ​പൂ​ർ​വം’ പ​ദ്ധ​തി​യി​ലെ നി​ബ​ന്ധ​ന​ക​ൾ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നു പ​രാ​തി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: നി​രാ​ലം​ബ​രാ​യ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള ‘സ്നേ​ഹ​പൂ​ർ​വം’ പ​ദ്ധ​തി​യി​ലെ നി​ബ​ന്ധ​ന​ക​ൾ പ​ല​തും നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നു പ​രാ​തി. ‌മാ​താ​വോ പി​താ​വോ ഇ​രു​വരുമോ മ​ര​ണ​മ​ട​ഞ്ഞ കു​ട്ടി​യെ സം​ര​ക്ഷി​ക്കു​ന്ന ര​ക്ഷി​താ​വി​ന് കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വി​നാ​യി ന​ൽ​കു​ന്ന സ​ഹാ​യ​മാ​ണ് സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി. ഒ​ന്നു മു​ത​ൽ അ​ഞ്ചാം​ക്ലാ​സു​വ​രെ പ​ഠി​ക്കു​ന്ന പ്ര​തി​മാ​സം 300 രൂ​പ​യും ആ​റ് മു​ത​ൽ പ​ത്തു​വ​രെ 500 രൂ​പ​യും 11, 12 ക്ലാ​സു​ക​ളി​ൽ 750 രൂ​പ​യും ഡി​ഗ്രി ത​ല​ത്തി​ൽ 1000 രൂ​പ​യു​മാ​ണ് ന​ൽ​കു​ന്ന​ത്.

ഒ​രു അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ 10 മാ​സ​ത്തേ​ക്കാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​ത്.‌പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ യോ​ഗ്യ​ത​യു​ള്ള​ത്. വീ​ടു​ക​ളി​ൽ ര​ക്ഷി​താ​വി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​നാ​കു​ന്ന​ത്.‌ കു​ട്ടി താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​നം സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളാ​ണ് ക​ടു​പ്പ​മാ​യ​ത്. കു​ട്ടി താ​മ​സി​ക്കു​ന്ന കു​ടും​ബം ബി​പി​എ​ൽ വി​ഭാ​ഗ​മാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന വ്യ​വ​സ്ഥ. അ​ഥ​വാ എ​പി​എ​ൽ വി​ഭാ​ഗ​മാ​ണെ​ങ്കി​ൽ ഗ്രാ​മ​ങ്ങ​ളി​ൽ വാ​ർ​ഷി​ക കു​ടും​ബ​വ​രു​മാ​നം 20,000 രൂ​പ​യും ന​ഗ​ര​പ്ര​ദേ​ശ​മാ​ണെ​ങ്കി​ൽ 22,375 രൂ​പ​യു​മാ​ണ് പ​രി​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തു തെ​ളി​യി​ക്കു​ന്ന​തി​നു വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം. മാ​താ​വോ പി​താ​വോ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളും ഇ​ത്ത​രം കു​ടും​ബ​ങ്ങ​ളി​ലു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ വാ​ർ​ഷി​ക വ​രു​മാ​നം ക​ണ​ക്കെ​ടു​ക്കുമ്പോ​ൾ നി​ശ്ചി​ത തു​ക​യ്ക്കു മു​ക​ളി​ലാ​ണെ​ന്നാ​ണ് റ​വ​ന്യു​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്എൻഡിപി യോഗം ചെന്നിത്തല സൗത്ത് ശാഖയിലെ ശ്രീനാരായണ കൺവെൻഷൻ തുടങ്ങി

0
മാന്നാർ : എസ്എൻഡിപി യോഗം മാന്നാർ യൂണിയനിലെ 1790-ാം നമ്പർ...

മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ല : സുപ്രിംകോടതി

0
ന്യൂഡൽഹി: മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി....

ചരിത്ര നേട്ടവുമായി അടൂര്‍ ജനറല്‍ ആശുപത്രി ; സംസ്ഥാനത്ത് ആദ്യമായി എന്‍.ക്യു.എ.എസ് , ലക്ഷ്യ...

0
അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷണല്‍...

പുന്നപ്രയിൽ കടലേറ്റം ശക്തം

0
പുന്നപ്ര : പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നർബോന പള്ളിക്കു...