Sunday, April 20, 2025 1:33 pm

സ്പ്രിംഗ്ളറും സർക്കാരും തമ്മിലുണ്ടാക്കിയ കരാർ സ്വകാര്യതയെക്കുറിച്ചുള്ള കോടതി വിധികളുടെ ലംഘനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാനായി സ്പ്രിംഗ്ളറും സർക്കാരും തമ്മിലുണ്ടാക്കിയ കരാർ സ്വകാര്യതയെക്കുറിച്ചുള്ള കോടതി ഉത്തരവുകളുടേയും ചട്ടങ്ങളുടേയും ലംഘനം കൂടിയാണ്. പൗരന്റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യമായ ഐസിഎംആറിന്റെ അനുമതി നേടിയെടുത്തോ എന്ന് സർക്കാരോ കമ്പനിയോ വ്യക്തമാക്കുന്നുമില്ല.

വ്യക്തികളുടെ വിവരങ്ങൾക്കിപ്പോൾ വൻ വിലയുണ്ട്. ഡാറ്റ ശേഖരണത്തിനായി ആഗോളതലത്തിൽ നടക്കുന്നത് വലിയ മത്സരമാണ്. നിലവിൽ കൊവിഡ് നിരീക്ഷണത്തിലുള്ള ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ സ്പ്രിംഗ്ളറിന്റെ സൈറ്റിലേക്കും സെർവ്വറിലേക്കുമാണ് പോകുന്നത്. ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങളും ഇതിലേക്കാണ് പോകുന്നത്.

വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും ലോകത്ത് തന്നെ കൊവിഡ് പ്രതിരോധത്തിൽ മാതൃകയായ കേരളത്തിന്റെ ഡാറ്റ അമൂല്യമാണ്. ഇവിടെ വിവര കൈമാറ്റം പൗരന്മാരുടെ അനുമതിയില്ലാതെയാണ്. 2017ലെ ജസ്റ്റിസ് പുട്ടുസ്വാമിയും കേന്ദ്ര സർക്കാരും തമ്മിലുള്ള കേസിൽ സുപ്രീം കോടതി സ്വകാര്യത മൗലികവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന വിവരങ്ങൾ മറ്റാർക്കെങ്കിലും വിശകലനം ചെയ്യുന്നതിനുള്ള അനുമതി നിരീക്ഷണത്തിലുള്ളവരിൽ നിന്നും വാങ്ങുന്നില്ല.

നിലവിലെ നിയമപ്രകാരം ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനമായ ആരോഗ്യവിവരങ്ങൾ കൈമാറ്റം ചെയ്യണമെങ്കിൽ ഐസിഎംആറിന്റെ അനുമതി വേണം. സർക്കാരോ സ്പ്രിംഗ്ളറോ അത്തരമൊരു അനുമതി നേടിയതായി പറയുന്നില്ല. സർക്കാർ പുറത്തിറക്കിയ പകർച്ചവ്യാധി ഓർഡിനൻസിൽ അത്യാവശ്യഘട്ടങ്ങളിൽ സർക്കാരിന് അടിയന്തിര നടപടി എടുക്കാമെന്ന് പറയുന്നുണ്ട്. അപ്പോഴും ഡാറ്റാ ശേഖരിക്കലും അതിന്റെ വിനിമയവും പറയുന്നില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

0
ചെന്നൈ : സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി...

കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...

ബിജെപി നേതാക്കൾ ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നത് പൊളിറ്റിക്കൽ പ്രോഗ്രാം ആയി മാറ്റേണ്ടതില്ല : എം...

0
തിരുവനന്തപുരം : ബിജെപി നേതാക്കൾ ഇന്നും ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നുണ്ട്, അതൊരു...