കൊവിഡ് വ്യാപനം തടയാന്‍ സൗദിയില്‍ ഊര്‍ജ്ജിത ശ്രമം ; മരുന്നുകള്‍ വീടുകളില്‍ എത്തിക്കാന്‍ പദ്ധതി

For full experience, Download our mobile application:
Get it on Google Play

റിയാദ് : രോഗികള്‍ക്ക് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയവും സൗദി പോസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ നാലു ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കാണ് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുന്നത്. റിയാദ് കിംഗ് സല്‍മാന്‍ ആശുപത്രി, ദമ്മാം മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രി, ബുറൈദ കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രി, അല്‍ഹസ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കാണ് മരുന്ന് വീടുകളില്‍ എത്തിച്ചു നല്‍കുന്നത്.

ഈ ആശുപത്രികളിലെ ഫാര്‍മാസികള്‍ ഓരോ രോഗികള്‍ക്കുമുള്ള മരുന്നുകള്‍ പ്രത്യേകം പാക്ക് ചെയ്ത് താമസസ്ഥലത്തെ വിലാസത്തില്‍ അയക്കും. മരുന്ന് അയച്ച കാര്യം രോഗികളെ ആശുപത്രിയില്‍ നിന്ന് ഫോണിലൂടെ അറിയിക്കും. ആരോഗ്യ മന്ത്രാലയവുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സൗദി പോസ്റ്റാണ് മരുന്നു വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ മരുന്ന് രോഗികള്‍ക്ക് വീട്ടിലെത്തി കൈമാറും. മരുന്ന് സ്വീകരിക്കുന്നതിന് രോഗികള്‍ക്ക് എസ്എംഎസ് വഴി വെരിഫിക്കേഷന്‍ നമ്പറും കൈമാറും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....