സ്ഥിരം കുറ്റവാളികള്‍ക്കു അനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദാക്കണo ; സര്‍ക്കാര്‍ കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റൂറല്‍ പോലീസ് പരിധിയിലുള്ള സ്ഥിരം കുറ്റവാളികള്‍ക്കു അനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി പ്രതികള്‍ക്ക് ഇത് സംബന്ധിച്ച്‌ നോട്ടീസ് അയച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, ബാലരാമപുരം, ചിറയിന്‍കീഴ് എന്നിങ്ങനെ ജില്ലയിലെ റൂറല്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ രജിസ്റ്റര്‍ ചെയ്‌ത 16 കേസുകളില്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ച സ്ഥിരം കുറ്റവാളികളുടെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ ഗുണ്ടാവിളയാട്ടം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഈ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വിചാരണ വേഗത്തില്‍ നടത്തണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ വെമ്പായം എ.എ ഹക്കീമാണ് സര്‍ക്കാരിന്റെ അപേക്ഷ കോടതിയില്‍ നല്‍കിയത്.

2017 മുതല്‍ പോലീസ് രജിസ്റ്റര്‍ ചെയ്‌ത 16 കേസുകളിലെ പ്രതികള്‍, പോത്തന്‍കോട് കൊലപാതക കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷ് അടക്കമുള്ള ജില്ലയിലെ പ്രമുഖ ഗുണ്ടകളാണ്. ഈ കേസുകള്‍ തീര്‍പ്പാക്കുന്ന മുറയ്ക്ക്, സിറ്റി പരിധിയില്‍ വരുന്ന ഒന്നിലധികം കേസുകളുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ നടപടി ആരംഭിക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...