കൊവിഡ് കേസുകൾ വർധിക്കുന്നു ; 10,000 ഡോസ് വാക്സിൻ ആവശ്യപ്പെട്ട് കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം. കാലാവധി കഴിയാറായ നാലായിരം ഡോസ് വാക്സിൻ നിലവിൽ ബാക്കിയുണ്ട്. ഈ മാസം അതിന്‍റെ കാലാവധി അവസാനിക്കും. ആവശ്യക്കാർ കുറ‍ഞ്ഞതിനാൽ ഇത് ഈ മാസം പാഴായിപ്പോകും. നിലവിൽ വളരെ കുറച്ചു പേർക്കുമാത്രമാണ് വാക്സിൻ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലായി 170 പേര്‍ കുത്തിവയ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിന്‍ സ്വീകരിച്ചത് 1081 പേരാണ്.

കൊവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന്‍റെ പക്കൽ സ്റ്റോക്കില്ല. ഇതുവരെ രണ്ട് കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്സിനും രണ്ട് കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേര്‍ മാത്രമാണ്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ ആവശ്യമായി വന്നേക്കും. മാത്രമല്ല ചില വിദേശ രാജ്യങ്ങളില്‍ നിശ്ചിത ഡോസ് വാക്സിന്‍ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമുളളതിനാൽ ആവശ്യക്കാർ ഇപ്പോഴും ഉണ്ട്. അതിനാൽ വാക്സിനേഷന്‍ സെന്ററുകള്‍ പൂര്‍ണമായും അടച്ചിടാനും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം 10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ടിരിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...