രാജ്യത്തെ സൈബർ സുരക്ഷയ്ക്കായി ഏറ്റവും കൂടുതൽ ആളുകളെ സംഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ്യത്തെ സൈബർ സുരക്ഷയ്ക്കായി ഏറ്റവും കൂടുതൽ ആളുകളെ സംഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം. സൈബർ കമാണ്ടോകളെ തെരഞ്ഞെടുക്കുന്നതിനായി ദേശീയ ഫോറൻസിക് സയൻസ് സർവകലാശാല (എൻ എഫ് എസ് യു ) 2025 ജനുവരി 11 ന് ദേശീയ തലത്തിൽ നടത്തിയ പരീക്ഷയിലാണ് കേരളത്തിൽ നിന്ന് 73 പോലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കപ്പെട്ടത്. തെലങ്കാനയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ വിജയിച്ചത്. 172 പേർ. ഐഐടിയിലും എൻഎഫ്‌എസ്യുവിയിലും ഡിജിറ്റൽ ഫോറൻസിക്, ഇൻസിഡന്റ് റെസ്‌പോൺസ്, ഐസിടി ഇൻഫ്രാസ്ട്രക്ചർ സുരക്ഷ തുടങ്ങിയ മേഖലകളിൽ ആറ് മാസത്തെ പരിശീലനത്തിന് ശേഷം ഇവർക്ക് സൈബർ കമാണ്ടോ പ്രത്യേക ശാഖയിൽ നിയമനം ലഭിക്കും.

ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ (i4c) മുഖേന സൈബർ സുരക്ഷാ ശേഷി വർധിപ്പിക്കുന്നതിനും രാജ്യത്തെ സൈബർ ഭീഷണികൾ ചെറുക്കുന്നതിനുമായാണ് പ്രത്യേക സൈബർ കമാണ്ടോകളുടെ സേന രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ദേശീയ തലത്തിൽ എൻഎഫ്‌എസ്യു ഡൽഹി സൈബർ കമാണ്ടോ പരീക്ഷ നടത്തിയത്. ഇതിൽ രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കീഴിലുള്ള 3200 ഉദ്യോഗസ്ഥർ പങ്കെടുത്തു. ഉയർന്നുവരുന്ന സൈബർ അക്രമണങ്ങൾ ചെറുക്കാനും രാജ്യത്തിന്റെ സൈബർ പ്രതിരോധം ശക്തിപ്പെടുത്താനും പുതിയ സൈബർ കമാണ്ടോ സ്ക്വാഡുകൾ വലിയ സഹായം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...