കേന്ദ്ര ബജറ്റില്‍ കേരളത്തിന് പ്രതീക്ഷകളേറെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ കേരളത്തിന് പ്രതീക്ഷകളേറെയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം കൂട്ടണമെന്ന ആവശ്യം കേരളം ഉയര്‍ത്തുന്നുണ്ട്. റെയില്‍വേ വികസനത്തില്‍ ബജറ്റില്‍ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും സംസ്ഥാനത്തിനുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ സര്‍ക്കാരിന് കടമെടുക്കാതെ മറ്റു മാര്‍ഗങ്ങളില്ല. എന്നാല്‍ വായ്പ പരിധി വെട്ടിക്കുറച്ചതോടെ കേന്ദ്ര സഹായവും ഇളവുകളും സംസ്ഥാനത്തിന് കൂടിയേ തീരൂ. ധനകാര്യ കമ്മീഷന്റെ പൊതുമാനദണ്ഡങ്ങള്‍ പ്രകാരമാണ് എല്ലാ സംസ്ഥാനത്തിനും വായ്പ പരിധി നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്ത് നിലവിലുള്ള പൊതു മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കേരളത്തിന്റെ വായ്പ പരിധി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി വിഹിതം വെട്ടിക്കുറച്ചത് വികസനപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നതും കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ദേശീയപാത വികസനത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നും റെയില്‍വേ, ആരോഗ്യ മേഖലകള്‍ക്ക് വിഹിതം കൂട്ടണം, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വര്‍ധിപ്പിക്കണം എന്നിവയാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...