വന്ദേഭാരത് സർവീസ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ സർവീസുകൾ സംസ്ഥാനത്ത് നിന്ന് ആരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമലാ സീതാരാമൻ വിളിച്ച ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെഎൻ ബാലഗോപാൽ വിഷയം മുന്നോട്ട് വച്ചു. കേരളത്തിനകത്തും പുറത്തേക്കും ഒരുപാട് റെയിൽ യാത്രക്കാരുള്ളതിനാൽ വന്ദേഭാരത് പദ്ധതി പ്രകാരം തീവണ്ടികൾ അനുവദിക്കണമെന്നാണ് മന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടത്.

കേരളത്തിൽ നിന്ന് കൂടുതൽ തീവണ്ടി സർവീസുകൾ വേണം, കൊച്ചി മെട്രോ, നേമം കോച്ച് ടെർമിനൽ തുടങ്ങിയ പദ്ധതികൾക്ക് പ്രത്യേകസഹായം, സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകുക. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തികസഹായ പദ്ധതികൾ അനുവദിക്കുക, സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തികാധികാരവും സ്വയംഭരണാവകാശവും നൽകുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉയർത്തി.

ജിഎസ്‌ടി വരുമാനം പങ്കുവെക്കുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അനുപാതം 50:50 എന്നതിൽനിന്ന് 40:60 ആയി ഉയർത്തുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വിഹിതം കുറയ്ക്കാതെ, വർധിപ്പിക്കുന്നത് പരിശോധിക്കുക. കിഫ്‌ബി പോലെയുള്ളവാ മുഖേന കടമെടുക്കുന്നതിനെ താത്കാലിക ബാധ്യതയായിമാത്രം പരിഗണിക്കുക. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിന്റെ അനുപാതം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും 75:25 എന്നാക്കി നിലനിർത്തുക എന്നീ ആവശ്യങ്ങളും കെഎൻ ബാലഗോപാൽ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...