രാജ്യത്ത് നവജാത ശിശു മരണം കുറവുള്ളത് കേരളത്തിൽ ; വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

അടൂർ: രാജ്യത്ത് നവജാത ശിശു മരണം കുറവുള്ളത് കേരളത്തിലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിലെ സർക്കാർ സ്വകാര്യ മേഖലകളിലെ ആശുപത്രികളുടെ മികവുറ്റ പ്രവത്തനങ്ങളുടെ ഫലമാണ് ഈ നേട്ടത്തിന് കാരണം. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അടൂർ ലൈഫ് ലൈൻ ആശുപത്രി ഏറെ മുന്നിലാണെന്നും വീണാ ജോർജ് പറഞ്ഞു. അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ മൾട്ടി സ്പെഷ്യൽറ്റി സംവിധാനങ്ങളുടെ ഉദ്ഘാടനം ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.

കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എസ്.അരുൺകുമാർ, ഡോ.സുജിത് വിജയൻ പിള്ള, ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ.എൽ.അനിതാകുമാരി എന്നിവർ വിവിധ വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ.എസ്.പാപ്പച്ചൻ, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു, എ.പി.ജയൻ, ബി.ജെ.പി.സംസ്ഥാന കമ്മിറ്റിയംഗം ടി.ആർ.അജിത്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസീധരൻ പിള്ള, ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ, പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ്, ലൈഫ് ലൈൻ സി.ഇ.ഒ. ഡോ.ജോർജ് ചാക്കച്ചേരി, ഡയറക്ടർമാരായ ഡെയ്സി പാപ്പച്ചൻ, ഡോ സിറിയക് പാപ്പച്ചൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...