പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ച് പരിക്കേൽപ്പിച്ചു. പാഠഭാഗങ്ങൾ വേഗത്തിൽ എഴുതാത്തതിന്റെ പേരിലാണ് കുട്ടിയെ അധ്യാപിക തല്ലിയത്. വലതു കൈവിരലിൽ പരുക്കേറ്റ കുട്ടിയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കവലയൂർ വെൺപാലവട്ടം കോണത്തു വീട്ടിൽ സുനിൽ–സന്ധ്യ ദമ്പതികളുടെ മകൾ സാന്ദ്രയ്ക്കാണ് അധ്യാപികയുടെ മർദനത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കുട്ടി അധ്യാപികയിൽ നിന്നും മർദനം നേരിട്ടത് . എന്നാൽ, വേദനയുള്ള വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. പിറ്റേദിവസം കുട്ടി കൈ മറച്ചുപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അമ്മ പരിശോധിച്ചപ്പോഴാണ് വിരലിലെ നീര് ശ്രദ്ധയിൽപ്പെട്ടത്.

പരിക്കിനെത്തുടർന്ന് പനി വന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് വിരലിലെ ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തിയത്. ഇപ്പോൾ കുട്ടിയുടെ കയ്യിൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ കടയ്‌ക്കാവൂർ പോലീസ് സ്റ്റേഷനിലും സാമൂഹ്യ ക്ഷേമ വകുപ്പിലും സ്‌കൂൾ അധികൃതർക്കും പരാതി നൽകി. അതേസമയം ക്ലാസിൽ ബഹളം വച്ചതിനെത്തുടർന്ന് എല്ലാ കുട്ടികൾക്കും അടി കൊടുത്ത കൂട്ടത്തിൽ സാന്ദ്രയെയും അടിച്ചതാണെന്നാണ് സ്കൂളിലെ പ്രധാനാധ്യാപികയായ എ.പി.ശ്രീകല പറയുന്നത്. മറ്റ് സംഭവങ്ങൾ എന്താണെന്നു പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കളുമായി സ്കൂളിൽ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനാധ്യാപികയായ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....