കൊച്ചി: അസ്വഭാവിക മരണങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ അന്വേഷിച്ച് കേസ് തീര്‍പ്പാക്കിയാല്‍, കാരണം ബന്ധുക്കളെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. സ്ത്രീധന മരണം, ആത്മഹത്യ, കസ്റ്റഡി മരണം തുടങ്ങിയ സംഭവങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുരാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടത്. അവര്‍ക്ക് കുറ്റക്യത്യം ബോധ്യപ്പെട്ടില്ലങ്കില്‍ കേസെടുക്കില്ല. ഇത് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നീതി നിഷേധമാകുമെന്ന് കണ്ടെത്തിയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
വിവാഹം കഴിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭര്‍ത്യ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത മകളുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന പോലീസ് റിപോര്‍ട്ട് തള്ളികളയണമെന്നും സ്ത്രീധന പീഡനമരണത്തിന് കേസ് എടുക്കണമെന്നുമായിരുന്നു ഹര്‍ജി. മലപ്പുറം വാഴയൂര്‍ സ്വദേശി കെ ക്യഷ്ണന്‍ തന്റെ മകള്‍ ഭര്‍ത്യഗൃഹത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്.