വ്യാജനിയമന ഉത്തരവ് അയച്ചത് അഖില്‍ സജീവ് ; കേസിലെ ഗൂഢാലോചന അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ പേരിലെ നിയമന തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതോടെ അന്വേഷണം പുതിയ ദിശയിലേക്ക്. വ്യാജനിയമന ഉത്തരവ് അയച്ചത് അഖില്‍ സജീവാണെന്ന് പോലീസ്. തട്ടിപ്പ് നടന്നത് ബാസിതിന്റെ അറിവോടെയെന്നും നിഗമനം. ഹരിദാസിന്റെ മൊഴി പൂര്‍ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം കേസിലെ ഗൂഢാലോചനയിൽ പോലീസ് അന്വേഷണം നടത്തും. ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതെങ്കിലും ഗൂഢാലോചന നടന്നോ എന്നതാണ് പോലീസ് പരിശോധിച്ചുവരുന്നത്. അഖില്‍ മാത്യുവിന് പങ്കില്ലെന്ന നിഗമനത്തിലാണ് പോലീസ്. അഖില്‍ മാത്യു ഹരിദാസനെ സമീപിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും സിസിടിവിയില്‍ നിന്ന് ലഭ്യമായിട്ടില്ല. ആള്‍മാറാട്ടം അടക്കം പോലീസ് അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹരിദാസില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഖില്‍ സജീവിനേയും, ലെനിന്‍ രാജിനെയും കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ലെനിന്‍രാജ് 50,000 രൂപയും അഖില്‍ സജീവ് 25,000 രൂപയും ആണ് കോഴപ്പണമായി ഹരിദാസില്‍ നിന്ന് കൈപ്പറ്റിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു ആരോപണവിധേയനായ ബാസിത് പണം വാങ്ങിയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലാത്തതിനാല്‍ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...