വെടിയുണ്ട കൈവശം വയ്ക്കുന്നത് ആയുധ നിയമപ്രകാരം കുറ്റകൃത്യമല്ല – ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തോക്ക് ഇല്ലാതെ വെടിയുണ്ട മാത്രം കൈവശം വയ്ക്കുന്നത് ആയുധ നിയമപ്രകാരം കുറ്റകരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ മഹാരാഷ്ട്ര സ്വദേശിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. തോക്കോ അനുബന്ധ ഉപകരണങ്ങളോ ഇല്ലാതെ വെടിയുണ്ട മാത്രം പിടികൂടുന്നത് കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

ആയുധ നിയമം 25-ാം വകുപ്പു പ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തില്‍ ആയുധം കൈവശം വയ്ക്കുകയെന്നാല്‍ ബോധപൂര്‍വം ആയുധം കൈവയ്ക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ ആയുധ ലൈസന്‍സ് ഉള്ള ബിസിനസ്സുകാരനാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇതിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കോഴി ഫാമിൽ വെള്ളം കയറി

0
കണ്ണൂർ : കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300...

വാർത്താസമ്മേളനം നടത്തുന്നതിനിടെ പപ്പു യാദവ് എംപിക്കു നേരെ ചെരിപ്പേറ്

0
ന്യൂഡൽഹി : വാർത്താ സമ്മേളനം നടത്തുന്നതിനിടെ ലോക്സഭാ എംപി പപ്പു...

​കണ്ഠരര് ബ്രഹ്മദത്തന് ഉപദേശവുമായി ഹൈക്കോടതി; ഉത്തരവാദിത്വങ്ങളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

0
കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്‌മദത്തന് ഹൈക്കോടതിയുടെ ഉപദേശം. ക്ഷേത്രത്തിന്റെ...

താമരശ്ശേരി ചുരത്തിൽ ബോലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു

0
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വാഹനാപകടം. ഒമ്പതാം വളവിന് താഴെയായി നിയന്ത്രണം...