നിർണായക ഉത്തരവ് ; നിയമപരിരക്ഷയില്ല, സുരക്ഷയില്ല, വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി വിധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സുരക്ഷിതത്വവും സാങ്കേതിക അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനേതിരെ കേരള എലിവേറ്റര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ വിധി. ഇത്തരം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന് 2024ല്‍ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം നടപ്പാക്കാത്തതിനേതുടര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് വിധി.

സാങ്കേതികമായി രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചല്ല ഇത്തരം ലിഫ്റ്റുകളുടെ പ്രവര്‍ത്തനമെന്ന് കേരളാ എലിവേറ്റേര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (കീമ) ഭാരവാഹികള്‍ പ്രതികരിച്ചു. സാധാരണ ലിഫ്റ്റുകളെ പോലെ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള അനുബന്ധ സംവിധാനങ്ങളില്ല. പിറ്റിന്റെ ആഴം, ഓവര്‍ഹൈഡ് ഉയരം, ലാന്‍ഡിംഗ് തുടങ്ങിയവ സംബന്ധിച്ച മാനദണ്ഡങ്ങളും വാക്വം ലിഫ്റ്റുകള്‍ പാലിക്കുന്നില്ല. ലിഫ്റ്റുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെയോ ഇലക്ട്രിക്കല്‍ ഇന്‍സ്പടറേറ്റിന്റെയോ യാതൊരു അനുമതിയുമില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും കീമ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

സമൂഹ മാധ്യമങ്ങളിലൂടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അനധികൃത ഇടപാട് നടത്തുന്നത്. സാങ്കേതിക തകരാറു മൂലം പല തവണ അപകടങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നിയമപരമായ യാതൊരു പരിരക്ഷയും ലഭിക്കാത്തതുകൊണ്ട് മൂടിവയ്ക്കപ്പെടുകയാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു കമ്പനിയാണ് നിര്‍മാണവും വില്‍പ്പനയും നടത്തുന്നത്. കോടതിയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് കൊച്ചിയില്‍ ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കീമ ഭാരവാഹികള്‍ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം, ലിഫ്റ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നുണ്ട്. ഒന്നര മീറ്ററിലേറെ ഉയരത്തിലേയ്ക്ക് ആളുകളെ വഹിച്ചു കൊണ്ടുപോകുന്ന എല്ലാ ഉപകരണങ്ങള്‍ക്കും ലൈസന്‍സും ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കം ; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ്...

0
ആറന്മുള: പമ്പാനദിയെ ആവേശഭരിതമാക്കിക്കൊണ്ട് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി....

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ

0
ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ...

ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

0
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല....