Wednesday, April 16, 2025 4:01 pm

കേരള ഹൗസില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗം ചേരാന്‍ അനുമതി നല്‍കിയിട്ടില്ല ; റസിഡന്റ് കമീഷണർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കേരള ഹൗസിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗം ചേരാൻ അനുമതി നൽകിയിട്ടില്ലെന്ന് ഔദ്യോ​ഗിക പ്രതികരണം. കേരളാ ഹൗസിലെ ഔദോഗിക യോഗങ്ങൾക്കായാണ് മന്ത്രി കോൺഫറൻസ് ഹാൾ ആവശ്യപ്പെട്ടത്. മന്ത്രി മുഹമ്മദ് റിയാസിന്റെ അപേക്ഷ പ്രകാരം ഔദ്യോഗിക ആവശ്യത്തിന് ആണ് കോൺഫറൻസ് ഹാൾ വിട്ടു നൽകിയതെന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ വ്യക്തമാക്കി. താമസിക്കുന്ന മുറിയിൽ സൗകര്യമില്ലാത്തതിനാൽ മന്ത്രിയെ കാണാനെത്തിയ ഡി.വൈ.എഫ്.ഐ അംഗങ്ങളെ കോൺഫറൻസ് ഹാളിൽ വച്ച് കാണുകയായിരുന്നുവെന്നും റസിഡന്റ് കമീഷണർ വിശദീകരിക്കുന്നു.

ഡല്‍ഹിയിലെ കേരളാ ഹൗസിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയോഗം ചേർന്നത് വിവാദത്തിലായിരുന്നു. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് എത്തുകയായിരുന്നു. ചട്ടം മറികടന്ന് ഡി.വൈ.എഫ്.ഐക്കായി കോൺഫറൻസ് മുറി അനുവദിച്ചെന്നായിരുന്നു ആരോപണം. കേരള ഹൗസിലെ കോൺഫറൻസ് ഹാളിലാണ് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുത്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എതിര്‍ക്കുന്നവരെ നിശബ്ദരാക്കുന്ന ഫാസിസ്റ്റാണ് നരേന്ദ്രമോദി : മാലേത്ത് സരളാദേവി

0
പത്തനംതിട്ട: രാജ്യത്ത് നടക്കുന്ന ഭരണകൂട ഭീകരതയേയും ഏകാധിപത്യ പ്രവണതകളെയും എതിര്‍ക്കുന്ന ജനാധിപത്യ...

അമരാവതി മഹാലക്ഷ്മീക്ഷേത്രത്തില്‍ നടന്ന ആചാര്യസംഗമം ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : അമരാവതി മഹാലക്ഷ്മീക്ഷേത്രത്തിൽ നടന്ന ആചാര്യസംഗമത്തിന്റെ ഉദ്ഘാടനം മഹാമണ്ഡലേശ്വർ...

ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിൻ്റെ ആത്മഹത്യ ; ഒരാൾ കസ്റ്റഡിയിൽ

0
കൊല്ലം: ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിൻ്റെ ആത്മഹത്യയിൽ ഒരാൾ കസ്റ്റഡിയിൽ. പി.ജി...

ശബരിമല കണമല ദുരന്തത്തിന് കാരണം പോലീസിന്റെ അലംഭാവം ; അട്ടിവളവിൽ അടിയന്തിര സുരക്ഷാ നടപടികൾ...

0
പത്തനംതിട്ട : ശബരിമല തീർത്ഥാടന പാതയിലെ കണമല അട്ടിവളവിൽ ഇന്ന് പുലർച്ചെ...