കേരള ഹൗസില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗം ചേരാന്‍ അനുമതി നല്‍കിയിട്ടില്ല ; റസിഡന്റ് കമീഷണർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കേരള ഹൗസിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗം ചേരാൻ അനുമതി നൽകിയിട്ടില്ലെന്ന് ഔദ്യോ​ഗിക പ്രതികരണം. കേരളാ ഹൗസിലെ ഔദോഗിക യോഗങ്ങൾക്കായാണ് മന്ത്രി കോൺഫറൻസ് ഹാൾ ആവശ്യപ്പെട്ടത്. മന്ത്രി മുഹമ്മദ് റിയാസിന്റെ അപേക്ഷ പ്രകാരം ഔദ്യോഗിക ആവശ്യത്തിന് ആണ് കോൺഫറൻസ് ഹാൾ വിട്ടു നൽകിയതെന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ വ്യക്തമാക്കി. താമസിക്കുന്ന മുറിയിൽ സൗകര്യമില്ലാത്തതിനാൽ മന്ത്രിയെ കാണാനെത്തിയ ഡി.വൈ.എഫ്.ഐ അംഗങ്ങളെ കോൺഫറൻസ് ഹാളിൽ വച്ച് കാണുകയായിരുന്നുവെന്നും റസിഡന്റ് കമീഷണർ വിശദീകരിക്കുന്നു.

ഡല്‍ഹിയിലെ കേരളാ ഹൗസിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയോഗം ചേർന്നത് വിവാദത്തിലായിരുന്നു. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് എത്തുകയായിരുന്നു. ചട്ടം മറികടന്ന് ഡി.വൈ.എഫ്.ഐക്കായി കോൺഫറൻസ് മുറി അനുവദിച്ചെന്നായിരുന്നു ആരോപണം. കേരള ഹൗസിലെ കോൺഫറൻസ് ഹാളിലാണ് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...