ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്‍റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്‍റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കാലടി സർവകലാശാല കേന്ദ്രീകരിച്ചാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. അടുത്ത വർഷം ഇതിന്റെ ആഭിമുഖ്യത്തിൽ എല്ലാ കലാലയങ്ങളിലും ജെൻഡർ പാർലമെന്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ പ്രചരണാർത്ഥം സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിച്ച മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമനിർമാണ സഭ സമത്വ വേദിയാകണമെങ്കിൽ സ്ത്രീകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണം. അനീതികൾക്കെതിരെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ബോധപൂർവമായ ഇടപെടലുകൾ ആവശ്യമാണ്.

രാജ്യത്തെ സാമൂഹ്യ വ്യവസ്ഥയിൽ അസമത്വവും ചൂഷണവും നിലനിൽക്കുന്നതിനാൽ വിവിധ വിഭാഗങ്ങൾ അരികുവൽക്കരിക്കപ്പെട്ടവരായി നിലവിലുണ്ട്. സ്ത്രീ വിരുദ്ധ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. പുതിയ തലമുറ ഇത്തരം വിലക്കുകളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു കടന്നുവരുന്നത് പ്രതീക്ഷ നൽകുന്നു. ആധുനിക യുഗത്തിലെ സാങ്കേതികവിദ്യാ മേഖലയിലും വിദ്യാർത്ഥിനികളുടെ മുന്നേറ്റം പ്രകടമാണ്. സമഭാവനയുടെ നവകേരളം സൃഷ്ടിക്കാൻ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതിഫലനം നിയമനിർമാണ വേദികളിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനത്തെ മുപ്പത്തിയഞ്ച് കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളാണ് മാതൃകാ വനിതാ നിയമസഭക്ക് നേതൃത്വം നൽകിയത്. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമസഭാ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ, സ്പെഷ്യൽ സെക്രട്ടറി ഷാജി സി ബേബി തുടങ്ങിയവർ സംബന്ധിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. നാല് ജില്ലകളിൽ...

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പരിഹസിച്ചവരെ പിടികൂടാനായത് വലിയ നേട്ടം ; കണ്ണൂർ ഡിസിസി പ്രസിഡൻ്റ്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പരിഹസിക്കുന്നവരെ കൃത്യമായ അന്വേഷണത്തിലൂടെ പിടിക്കാന്‍ കഴിഞ്ഞത് വലിയ...

സമുദ്ര നിരീക്ഷണം ; സ്മാർട് ഒബ്സർവർ ബോട്ടുമായി ഖത്തർ

0
ദോഹ: സമുദ്ര പരിസ്ഥിതി നിരീക്ഷണം ശക്തമാക്കാൻ സ്മാർട്ട് ഒബ്സർവർ ബോട്ട് അവതരിപ്പിച്ച്...

വടകര എംഡിഎംഎ കേസ് : പ്രതി കീര്‍ത്തനയ്‌ക്കെതിരെ കൂടുതല്‍ തെളിവുകൾ കണ്ടെത്തി പോലീസ്

0
വടകര : എം.ഡി.എം.എ കേസില്‍ പിടിയിലായ അധ്യാപിക കീര്‍ത്തനയ്‌ക്കെതിരെ കൂടുതല്‍ തെളിവുകളുമായി...