കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക: ഡോ.മനു ബാലിഗർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും കേരളത്തിന്‍റേത് മികച്ച ഭരണമാണെന്നും എഴുത്തുകാരൻ ഡോ.മനു ബാലിഗർ. നിയമസഭയിൽ ഒരു പുസ്‌തകോത്സവമെന്നത് വളരെ നല്ലൊരു ആശയമാണ്. കർണാടകയിലേക്ക് തിരിച്ചുപോയി അവിടുത്തെ സ്‌പീക്കർക്ക് പുസ്തകോത്സവത്തെക്കുറിച്ച് കത്തെഴുതും. നിയമസഭാ പുസ്‌തകോത്സവത്തിന്റെ ഭാഗമായി ‘എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം’ സെഷനിൽ ‘ചെയ്ഞ്ചിങ് റെസ്പോൺസിബിലിറ്റീസ് ഓഫ് റൈറ്റേഴ്‌സ് ഇൻ ഇന്ത്യ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിൽ കബനി.സി ആതിഥേയത്വം വഹിച്ചു. സാഹിത്യം സമൂഹത്തിന്റെ പ്രതിഫലനമാണ്.

അതിനാൽ എഴുത്തുകാരന് സ്വാഭാവികമായും സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. വംശീയപരമായിട്ടുള്ള പ്രശ്നങ്ങൾ ബഹുസ്വരതയ്‌ക്കെതിരായ ഭീഷണികൾ, നാനാത്വത്തിലെ ഏകത്വം, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവയായിരിക്കണം എഴുത്തുകാർ ഉത്തരവാദിത്തത്തോടെ സമീപിക്കേണ്ട യഥാർത്ഥ പ്രശ്നങ്ങൾ. സാഹിത്യത്തിൽ ഒരുവശത്ത് എഴുത്തുകാരുടെ സ്വാതന്ത്ര്യവും മറുവശത്ത് എഴുത്തുകാർക്ക് മേലുള്ള നിയന്ത്രണവുമുണ്ട്. എന്നാൽ എഴുത്തുകാർ എന്നും ഈ നിയന്ത്രണങ്ങളെ എതിർക്കണം. കന്നടയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുന്ന പുസ്തകങ്ങൾ കുറവാണെന്നും അതിൽ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...