Sunday, April 20, 2025 9:50 pm

ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളം, നേതാക്കൾ മനസ്സിലാക്കണം ; മുന്നറിയിപ്പുമായി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തെ കുറിച്ച് വ്യാജ ചിത്രം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉറപ്പായിട്ടും ജയിക്കുമെന്ന് പറയാൻ ബിജെപിക്ക് ഒരു സീറ്റില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ടു പോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല. ഇത് അവരുടെ അഖിലേന്ത്യ നേതാക്കൾ മനസ്സിലാക്കണം. ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളമെന്നും പിണറായി അഭിപ്രായപ്പെട്ടു.

കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചത്. ആ അക്കൗണ്ട് എൽഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായത് കൊണ്ടാണ്. വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്. അങ്ങനെയുള്ളവർ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാൽ ജനം അത് തിരിച്ചറിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തെ മോദി സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. കേരളത്തെ എപ്പോഴും ഇകഴ്ത്തി കാട്ടാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വർഗീയതക്ക് കീഴ്‌പ്പെടുന്നില്ല എന്നതാണ് കേരളത്തിൻ്റെ പ്രത്യേകത. അത്തരമൊരു സംസ്ഥാനത്തെ പാഠം പഠിപ്പിക്കാം, ശിക്ഷിക്കാം എന്നാണ് അവരുടെ നിലപാട്. അതിനുള്ള ശ്രമമാണ് സംഘപരിവാർ എല്ലാ കാലത്തും നടത്തിയത്.

മത്സ്യത്തൊഴിലാളികൾ ത്യാഗനിർഭരമായി പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം തന്ന അരിക്ക് പോലും അണ പൈ കണക്ക്  പറഞ്ഞ് കേന്ദ്രം വാങ്ങി. സഹായത്തിന് മുന്നോട്ട് വന്ന രാജ്യങ്ങളെ അതിനനുവദിച്ചില്ല. സഹായിക്കാൻ തയ്യാറായവരെ പോലും വിലക്കി. ഇങ്ങനെ ഉള്ളവർ ഇവിടെ വന്ന് സംസാരിക്കുമ്പോൾ ആളുകൾ അത് തിരിച്ചറിയും. കോൺഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളാണ്.

കോൺഗ്രസിനെ ജയിപ്പിച്ച എത്ര സംസ്ഥാനങ്ങളാണ് ബിജെപിക്ക് അവര്‍ കാഴ്ചവച്ചത്.കേരളത്തെ അങ്ങനെ  മാറ്റാൻ സമ്മതിക്കില്ല. രമേശ് ചെന്നിത്തലക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. തീർത്തും വസ്തുത വിരുദ്ധമായ  കാര്യങ്ങൾ പറയുന്നത് ശരിയല്ല. സോളാർ എനർജി കോർപറേഷൻ എന്ന കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെ എസ് ഇ ബി കരാർ ഒപ്പിട്ടത്. അവർ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ എസ് ഇ ബിക്ക് നോക്കേണ്ടതില്ല. പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നത്

കൊവിഡ് വ്യാപനം സംബന്ധിച്ച് രാജ്യത്ത് സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്. കൂടുതൽ പേർ രോഗികളാകുന്നതിൽ നമ്മുടെ രാജ്യം അമേരിക്കയെ പിന്തള്ളി. കേരളത്തിൽ കഴിഞ്ഞാഴ്ച ഉണ്ടായതിനേക്കാൾ രോ​ഗികൾ ഈ ആഴ്ച ഉണ്ടായി. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം മുന്നറിയിപ്പായി എടുക്കണം. കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണം. നമ്മുടെ പ്രതിരോധം ഫലപ്രദമായിരുന്നു. വാക്സിനേഷൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം. വാക്സിനേഷൻ്റെ വേഗം ഇനിയും വർദ്ധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

0
കൊച്ചി : പെരുമ്പാവൂർ ഓടക്കാലിയിൽ പ്രവർത്തനം നിലച്ച പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു....

അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം

0
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം. വിഎച്ച്പി,...

കൈക്കൂലിയായി ഇറച്ചിയും ? ; നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം. പഞ്ചായത്ത് അധികൃതരുടെ...

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി...