കേരളം സെല്‍ ഭരണത്തിലേക്ക് നീങ്ങുന്നതായി സംശയിക്കേണ്ടിരിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളം സെല്‍ ഭരണത്തിലേക്ക് നീങ്ങുന്നതായി സംശയിക്കേണ്ടിരിക്കുന്നെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സംസ്ഥാനത്ത് പോലീസ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ നടത്തിയ ജനകീയ പ്രതിഷേധ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കോന്നി പോലീസ് സ്റ്റേഷന് മുന്‍പില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എം.എസ് സര്‍ക്കാരിന്‍റെ കാലത്ത് രാഷ്ട്രീയ പ്രതിയോഗികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനേക്കാള്‍ ക്രൂരമായ സംഭവങ്ങളാണ് പോലീസ് സ്റ്റേഷനുകളില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെയും സാധാരണക്കാര്‍ക്കെതിരെയും പോലീസ് ഇപ്പോള്‍ നടത്തുന്നതെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

കോന്നി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രവീണ്‍ പ്ലാവിളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എസ്.വി. പ്രസന്നകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ദീനാമ്മ റോയി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എസ്. സന്തോഷ് കുമാര്‍, നിഖില്‍ ചെറിയാന്‍, ജി.എസ്. സന്തോഷ് കുമാര്‍, റോജി എബ്രഹാം, അഡ്വ. ഷാജി കുമാര്‍, റ്റി.എച്ച്. സിറാജുദ്ദീന്‍, അനി സാബു തോമസ്, എബ്രഹാം വാഴയില്‍, മനോഹരന്‍, സൗദാ റഹീം, ജി. ശ്രീകുമാര്‍, എം.കെ. മനോജ്, ജോയ് തോമസ്, ഷിജു അറപ്പുരയില്‍, സന്തോഷ് കല്ലേലി, മോന്‍സി ദാനിയേല്‍, ഉത്തമന്‍, പ്രകാശ് പേരങ്ങാട്ട്, രാജു കണ്ണങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ഷോൺ ജോർജ്

0
കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ബിജെപി...

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...