ഓണത്തിന് പ്രത്യേക ബസുകളുമായി കേരള-കർണാടക ആർ.ടി.സികൾ

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: ഓ​ണാ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള യാ​ത്രാ​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള, ക​ര്‍ണാ​ട​ക ആ​ര്‍.​ടി.​സി.​ക​ള്‍ പ്ര​ത്യേ​ക ബ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഓ​ണ​മാ​ഘോ​ഷി​ക്കാ​നാ​യി നാ​ട്ടി​ലെ​ത്താ​ൻ തീ​രു​മാ​നി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ​ക്ക് ഇത് ആ​ശ്വാ​സ​മാ​കും. ട്രെ​യി​നു​ക​ളി​ൽ ഓ​ണ​ദി​വ​സ​ങ്ങ​ളി​ലെ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തേ ത​ന്നെ തീ​ർ​ന്നി​രു​ന്നു. ക​ര്‍ണാ​ട​ക ആ​ര്‍.​ടി.​സി യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള ആ​ഗ​സ്റ്റ് 25ന് ​ഒ​മ്പ​ത് പ്ര​ത്യേ​ക ബ​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റു ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ളും പ്ര​ഖ്യാ​പി​ക്കും.

സാ​റ്റ​ലൈ​റ്റ് ബ​സ് സ്റ്റേ​ഷ​ന്‍, ശാ​ന്തി​ന​ഗ​ര്‍ ബ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​ത്യേ​ക സ​ര്‍വി​സു​ക​ള്‍ ന​ട​ത്തു​ക. നാ​ലോ അ​തി​ല​ധി​ക​മോ ടി​ക്ക​റ്റു​ക​ള്‍ ഒ​ന്നി​ച്ച് ബു​ക്ക് ചെ​യ്താ​ല്‍ അ​ഞ്ചു ശ​ത​മാ​നം നി​ര​ക്കി​ള​വും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ ത​ന്നെ തി​രി​ച്ചു​ള്ള യാ​ത്രാ ടി​ക്ക​റ്റും ബു​ക്ക് ചെ​യ്താ​ല്‍ പ​ത്തു ശ​ത​മാ​നം നി​ര​ക്കി​ള​വും ല​ഭി​ക്കും. കേ​ര​ള ആ​ര്‍.​ടി.​സി. ആ​ഗ​സ്റ്റ് 24, 25, 26, 27 തീ​യ​തി​ക​ളി​ല്‍ പ​ത്തു പ്ര​ത്യേ​ക ബ​സ് വീ​ത​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.കോ​ഴി​ക്കോ​ട് (3), ക​ണ്ണൂ​ര്‍ (2), തി​രു​വ​ന​ന്ത​പു​രം (1), എ​റ​ണാ​കു​ളം (1), തൃ​ശ്ശൂ​ര്‍ (1), കോ​ട്ട​യം (1), ചെ​റു​പു​ഴ (1) എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ത്യേ​ക ബ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...