നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യത ; തീരുമാനം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. കാര്യോപദേശ സമിതി ചേർന്ന് നാളെ സഭ പിരിയാൻ തീരുമാനിക്കും. ഔദ്യോഗിക രേഖകളിൽ സംസ്ഥാനത്തിന്റെ പേര് കേരളാ എന്നത് കേരളം എന്നാക്കണമെന്ന പ്രമേയം ഇന്ന് സഭയിൽ അവതരിപ്പിക്കും. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരത്ത് മുന്നണികളിൽ ചർച്ച സജീവമായിരിക്കുകയാണ്. കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥി ചാണ്ടി ഉമ്മനായിരിക്കുമെന്ന് കോൺ​ഗ്രസ് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിന്റെ സ്ഥാനാ‍ർത്ഥിയായി ജെയ്ക്ക് സി തോമസിന്റെ പേരാണ് ഉയ‍‌ർന്ന് കേൾക്കുന്നത്. മറ്റൊരു സ്ഥാനാ‍ർത്ഥിയാകുമോ എന്നത് ഉടൻ അറിയാം. ഓ​ഗസ്റ്റ് 8ന് നിയമസഭയിൽ ഏക സിവിൽ കോഡിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ തിരുത്തുകൂടി ഉൾക്കൊള്ളിച്ചാണ് പാസാക്കിയത്. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാട്ടാന ശല്യമുള്ള സ്ഥലങ്ങളില്‍ ഇഞ്ചിപ്പുൽ (വാറ്റുപുല്ല്) കൃഷിയുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം ;...

0
കൊച്ചി : കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ (വാറ്റുപുല്ല്) കൃഷി കര്‍ഷകര്‍ക്ക്...

ശക്തമായ മഴയില്‍ ചെങ്ങറ സമരഭൂമിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു ; 4 പേര്‍ക്ക്...

0
കോന്നി : ശക്തമായ മഴയില്‍ ചെങ്ങറ സമര ഭൂമിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ്...

ആറന്മുള വള്ളസദ്യക്കും ഉത്രട്ടാതി ജലമേള -2026 നും ലോഗോ ക്ഷണിച്ചു

0
ആറന്മുള : ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള -2026 എന്നിവയ്ക്കായി ജില്ല...