വിദേശത്തുള്ള മലയാളികളെ കറക്കി കുപ്പിയിലാക്കി കേരളലോട്ടറിയുടെ ഓണ്‍ ലൈന്‍ തട്ടിപ്പ് ; ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വിദേശത്തുള്ള മലയാളികളെ കറക്കി കുപ്പിയിലാക്കി കേരളലോട്ടറിയുടെ ഓണ്‍ ലൈന്‍ തട്ടിപ്പ്. ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സൂചന. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘം ലക്ഷ്യമിട്ടിരിക്കുന്നത് മറുനാട്ടുകാരെ. പിന്നില്‍ ലോട്ടറി വകുപ്പിലെ ചിലര്‍ക്കും പങ്കെന്ന് സൂചന. തട്ടിപ്പിന് ഇരയായ നാഗ്പൂര്‍ സ്വദേശി താന്‍ വാങ്ങിയ ടിക്കറ്റ് സഹിതം വിവരാവകാശ നിയമ പ്രകാരം ലോട്ടറി വകുപ്പിന് അപേക്ഷ നല്‍കി. ടിക്കറ്റ് വ്യാജനാണെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് മറുപടിയും നല്‍കി. പക്ഷേ തട്ടിപ്പ് സംഘത്തെ കണ്ടെത്താനോ ഇതേക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്താനോ ലോട്ടറി വകുപ്പ് തയാറായിട്ടില്ല. തങ്ങള്‍ക്ക് വിവരാവകാശ നിയമപ്രകാരം അയച്ചു കിട്ടിയ ടിക്കറ്റ് വ്യാജനാണെന്ന് ഒറ്റ വാക്കില്‍ മറുപടി കൊടുത്ത് തങ്ങളുടെ കടമ നിറവേറ്റുക മാത്രമാണ് അവര്‍ ചെയ്തിരിക്കുന്നത്.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 10 തിരുവോണം ബംമ്പര്‍ ടിക്കറ്റുകള്‍ ഒന്നിച്ചെടുത്ത നാഗ്പൂര്‍ ബോര്‍ഗാവ് ഖുര്‍ദ് സ്വദേശി എ.ടി പങ്കജ് കുമാറാണ് തട്ടിപ്പിന് ഇരയായത്. രണ്ടു തവണയായി അഞ്ചു വീതം ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ മുഖേനെ പണമടച്ച്‌ വാങ്ങുകയായിരുന്നു. തൃശൂര്‍ ഇരവിമംഗലം തണ്ടിക്കല്‍ വീട്ടില്‍ ടി.ജി. രാജന്‍ എന്നയാളാണ് ടിക്കറ്റ് നല്‍കിയത്. ഇയാളുടെ അക്കൗണ്ടിലേക്ക് ടിക്കറ്റ് വിലയും കൊറിയര്‍ ചാര്‍ജും സഹിതം 5020 രൂപയാണ് അയച്ചു കൊടുത്തത്. തുടര്‍ന്ന് രാജന്‍റെ അഡ്രസും മൊബൈല്‍ നമ്പരും സഹിതമുള്ള കവറില്‍ രണ്ടു തവണയായി 10 ബംമ്പര്‍ ടിക്കറ്റുകള്‍ ചെന്നു. രണ്ടാമത് ചെന്ന അഞ്ച് എണ്ണത്തില്‍ ഒന്ന് സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ ടിക്കറ്റായിരുന്നു.

കേരള സ്റ്റേറ്റ് ലോട്ടറീസ് ഓണ്‍ലൈന്‍ എന്നാണ് ടിക്കറ്റിലുള്ളത്. ചുരണ്ടാനുള്ള ഭാഗവും ഒരു ടിക്കറ്റ് നമ്പരും ക്യൂ.ആര്‍ കോഡും ടിക്കറ്റിന്‍റെ വലതു ഭാഗത്തായുണ്ട്. ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം 10 കോടി, മൂന്നാം സമ്മാനം 75 ലക്ഷം രൂപ, നാലാം സമ്മാനം 25 ലക്ഷം, സമാശ്വാസ സമ്മാനം 5000, 2000, 1000, 500 എന്നിങ്ങനെ ടിക്കറ്റില്‍ കാണാം. കേരള സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടറുടേതെന്ന് ഒരു ഒപ്പുമുണ്ട്. ടിക്കറ്റിന്‍റെ  സ്‌ക്രാച്ച്‌ ഹിയര്‍ എന്ന ഭാഗം ചുരണ്ടുമ്പോള്‍ ഒരു നാലക്ക നമ്പരും കിട്ടും. ടിക്കറ്റിനൊപ്പം ടേംസ് ആന്‍ഡ് കണ്ടിഷന്‍സ് വ്യക്തമാക്കുന്ന ഒരു കത്തും ഉണ്ടാകും. ഇതില്‍ ഒരു ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്. ഇതിലേക്ക് വിളിച്ചാല്‍ കിട്ടില്ല. ഒരു സൈറ്റ് അഡ്രസ് ഉണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല.

സംശയം തോന്നിയ പങ്കജ് കുമാര്‍ ഈ കേരളാ സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടറേറ്റില്‍ വിവരാവകാശം കൊടുത്തു. കിട്ടിയ മറുപടികള്‍ വ്യക്തമല്ലാതെ വന്നപ്പോള്‍ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ബി. ജയസൂര്യയെ സമീപിച്ചു. അദ്ദേഹം വ്യാജ ടിക്കറ്റ് സഹിതം ലോട്ടറി ഡയറക്ടറേറ്റില്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് കിട്ടിയ മറുപടി ഇങ്ങനെയാണ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കേരള ലോട്ടറി ഓണ്‍ലൈന്‍ എന്ന പേരില്‍ എട്ടക്ക ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്നില്ല. കേരള ലോട്ടറി ടിക്കറ്റുകളുടെ നേരിട്ടുള്ള വിപണനം മാത്രമേ ഭാഗ്യക്കുറി വകുപ്പ് അനുവദിച്ചിട്ടുള്ളൂ. ആയതിനാല്‍ താങ്കള്‍ സമര്‍പ്പിച്ചിട്ടുള്ളത് വ്യാജടിക്കറ്റ് ആണെന്ന് അറിയിക്കുന്നു.

ലോട്ടറി ടിക്കറ്റ് അയച്ചു കൊടുത്തിട്ടുള്ള രാജന്‍ എന്നയാളിനെ അതില്‍ പറഞ്ഞിരിക്കുന്ന നമ്പര്‍ പ്രകാരം വിളിച്ചു. താന്‍ ആര്‍ക്കും ഇങ്ങനെ ടിക്കറ്റ് അയയ്ക്കാറില്ല എന്നായിരുന്നു അയാളുടെ മറുപടി. പക്ഷേ ഇയാളുടെ അക്കൗണ്ടിലേക്കാണ് താന്‍ പണമിട്ടു കൊടുത്തതെന്ന് പങ്കജ് കുമാര്‍ പറയുന്നു. കേരള ഭാഗ്യക്കുറിയുടെ പേരില്‍ ഇത്ര വലിയൊരു ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നത് അറിഞ്ഞിട്ടും തെളിവ് സഹിതം ലഭിച്ചിട്ടും കേരളാ ഭാഗ്യക്കുറി വകുപ്പ് അതിനെതിരേ ഒരു നടപടിയും ഇതു വരെ സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

കേരള ഭാഗ്യക്കുറിക്ക് നേരിട്ടുള്ള വിപണനം മാത്രമാണുള്ളത്. ഭാഗ്യക്കുറി നിരോധിക്കപ്പെട്ടിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് കേരള സംസ്ഥാന ഭാഗ്യക്കുറി എന്ന പേരില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നത്. കേരളാ ലോട്ടറിക്ക് ആവശ്യക്കാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ധാരാളമുണ്ട്. അവരെ കബളിപ്പിച്ചാണ് വ്യാജടിക്കറ്റ് വിറ്റ് പണം സമ്പാദിക്കുന്നത്.  ബംബര്‍ ടിക്കറ്റുകള്‍ ഒന്നിച്ച്‌ ആവശ്യപ്പെടുന്നവര്‍ക്കാണ് വ്യാജടിക്കറ്റുകള്‍ കൂടി നല്‍കുന്നത്. വിശ്വാസ്യത വരാന്‍ വേണ്ടിയാണ് ഫോണ്‍ നമ്പരും സൈറ്റ് അഡ്രസും കൊടുക്കുന്നത്. വ്യാജടിക്കറ്റിലുള്ള ക്യുആര്‍ കോഡും തട്ടിപ്പാണ്. ഇത് സ്‌കാന്‍ ചെയ്താല്‍ റിസള്‍ട്ട് കിട്ടില്ല.

നിലവില്‍ കേരളത്തിലുള്ള ഇതിന്‍റെ കണ്ണിയാണ് പണം സ്വന്തം അക്കൗണ്ടില്‍ വാങ്ങി തന്‍റെ ഫ്രം അഡ്രസ് വെച്ച്‌ ടിക്കറ്റ് അയച്ചു കൊടുക്കുന്ന രാജന്‍ എന്നയാള്‍. ഇത് ശരിയായ അഡ്രസ് ആണോയെന്നും പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ വ്യാജടിക്കറ്റ് വില്‍പ്പനക്കാരെ കണ്ടെത്താന്‍ മാര്‍ഗങ്ങള്‍ നിരവധി മുന്നിലുണ്ടായിട്ടും ലോട്ടറി വകുപ്പ് അതിന് ശ്രമിക്കാത്തതാണ് വകുപ്പിലെ ചിലരുടെ അറിവോടെയാണ് കച്ചവടം നടക്കുന്നത് എന്ന് സംശയിക്കാന്‍ കാരണം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു ; പ്രധാന...

0
കരൂർ : തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ...

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയ 3000-ത്തിലധികം സ്കൂൾ അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ സർക്കാർ

0
പറ്റ്ന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ...

പട്ടാപ്പകൽ വാഴക്കുല മോഷണം : രണ്ട് പേർ പിടിയിൽ

0
കൊല്ലം: പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന...

ഇറാനു മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക ; ലക്ഷ്യം ഇറാന്‍റെ സാമ്പത്തിക അടിത്തറ...

0
വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ഇറാനു മേൽ പുതിയ ഉപരോധം...