കൊല്ലം : ലോട്ടറി തൊഴിലാളികളുടെ ബോണസ് വര്‍ദ്ധിപ്പിക്കണമെന്നും വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ ലോട്ടറി തട്ടിപ്പിനെതിരെ നടപടിയെടുക്കണമെന്നും സംസ്ഥാന ചെറുകിട ലോട്ടറി തൊഴിലാളി സംഘം ആവശ്യപ്പെട്ടു. കൊല്ലത്ത് കൂടിയ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് ഷാനൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ലൈക്ക് പി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. നദീര്‍ കല്ലുവാതുക്കല്‍, വിമല, ശൈലജ, ആര്‍.ജോളി, എച്ച്. ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോട്ടറി തൊഴിലാളികളുടെ ബോണസ് വര്‍ധിപ്പിക്കണം ; സംസ്ഥാന ചെറുകിട ലോട്ടറി തൊഴിലാളി സംഘം
RECENT NEWS
Advertisment