കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി തമിഴ്‌നാട് പോലീസ്. അതിർത്തിയിലുള്ള ഔട്ട് പോസ്റ്റിലാണ് പരിശോധന. തമിഴ്‌നാട്ടിലേക്കു വരുന്നതും തിരിച്ചുപോകുന്നതുമായ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. വാളയാറിലുള്ള ലോട്ടറിക്കടകളിൽ എപ്പോഴും തമിഴ്‌നാട്ടുകാരുടെ തിരക്കാണ്. കോയമ്പത്തൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരും തിരുപ്പൂർ, ഈറോഡ്, സേലം ജില്ലയിലുള്ളവരും വർഷങ്ങളായി വാളയാറിലെത്തി ലോട്ടറി വാങ്ങാറുണ്ട്. ചിലർ വിൽപ്പനയ്ക്കായാണ് ലോട്ടറി കൊണ്ടുപോകുന്നത്.

ലോട്ടറി നിരോധനമുള്ള തമിഴ്നാട്ടിൽ ലോട്ടറി കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. പിടിച്ചാൽ പിഴയും തടവും ചുമത്തും. തമിഴ്‌നാട്ടിലുള്ളവർ കേരളത്തിലെത്തിയാൽ ലോട്ടറി വാങ്ങുക പതിവാണ്. തമിഴ്‌നാട്ടിലുള്ളവർക്ക് ബംബർ സമ്മാനം വരെ കിട്ടിയിട്ടുമുണ്ട്. ലോട്ടറിക്കെതിരേ പോലീസ് നടപടിയെടുക്കാറുണ്ടെങ്കിലും വാളയാറിൽ ബസുകളിലും മറ്റും പരിശോധന ശക്തമാക്കുന്നത് പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമാണ്. വാളയാറിലുള്ള പോലീസ് ഔട്ട് പോസ്റ്റിൽ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.

വാളയാർ ഭാഗത്തേക്ക് പോകുന്ന കാറുകളും മറ്റും തടഞ്ഞ് ഇലക്ടാണിക് സാധനങ്ങളും മറ്റും അനധികൃതമായി കേരളത്തിലേക്ക് കൊണ്ടുപോകുന്നുണ്ടോ എന്നതും നോക്കുന്നുണ്ട്. കേരളത്തിൽനിന്ന് വരുന്ന വാഹനങ്ങളിൽ ലോട്ടറിയുണ്ടോ എന്നാണ് നോക്കുന്നത്. ലോട്ടറി കണ്ടെത്തിയാൽ ഉടനടി വണ്ടിയിൽ നിന്നിറക്കി പിഴ ചുമത്തും. വൻതോതിൽ ലോട്ടറി വാങ്ങി വരുന്നവർക്കെതിരേ കേസും എടുക്കുന്നുണ്ട്. വ്യാഴാഴ്ച കോയമ്പത്തൂരിലേക്ക് വന്ന ഒരു തമിഴ്‌നാട് ബസിൽനിന്ന് നാലുപേരെയാണ് ലോട്ടറിയുമായി പിടിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...