അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ കേരളത്തിന് ചരിത്രനേട്ടം; ട്രെയിനികളെ അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 2025 ജൂലൈയിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ (AITT) കേരളത്തിലെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഗവൺമെന്റ് ഐ.ടി.ഐകൾക്ക് ചരിത്ര വിജയം. ദേശീയതലത്തിൽ ഏറ്റവും കൂടുതൽ നാഷണൽ ടോപ്പർമാരെ സംഭാവന ചെയ്തുകൊണ്ട് കേരളം ഒന്നാം സ്ഥാനത്തെത്തി. ഉജ്ജ്വല വിജയം നേടിയ ട്രെയിനികളെയും പരിശീലകരെയും പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു.

സംസ്ഥാനത്തെ ഐ.ടി.ഐകളിൽ നിന്ന് 27,824 ട്രെയിനികളാണ് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പങ്കെടുത്തത്. ഇതിൽ 26,092 പേർ വിജയം നേടി, 93.77% എന്ന മികച്ച വിജയശതമാനം കൈവരിച്ചു. രാജ്യത്തെ വിവിധ ട്രേഡുകളിൽ നിന്നായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗ് (DGT) പ്രഖ്യാപിച്ച നാഷണൽ ടോപ്പർമാരുടെ പട്ടികയിൽ 80 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇതോടെയാണ് നാഷണൽ ടോപ്പർമാരുടെ എണ്ണത്തിൽ സംസ്ഥാനം രാജ്യത്ത് ഒന്നാമതായത്. ഇവരിൽ 26 പേർ മുഴുവൻ മാർക്കും നേടിയാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നത് വിജയത്തിന് തിളക്കമേറ്റുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...