കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ കുറവ് ; ഒക്ടോബര്‍ ഇരുപതാം തീയതിയോടെ കാലവര്‍ഷം കേരളത്തില്‍ നിന്ന് പിന്‍വാങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴ 14 ശതമാനം കുറഞ്ഞെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകഴില്‍ മഴ നന്നായി കുറഞ്ഞപ്പോള്‍ പതിനൊന്നു ജില്ലകളില്‍ സാധാരണ രീതിയിലുള്ള മഴകിട്ടി. ഓഗസ്റ്റ് മാസത്തില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലുണ്ടായത് മേഘവിസ്‌ഫോടനം കൊണ്ടല്ലെന്ന് പറയുന്ന കൊച്ചി സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പുറത്തു വന്നു.

ഓഗസ്റ്റ് ഒന്നാം തീയതിയാണ് കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളായ കണിച്ചാറിലും കോളയാട്ടും മഴയും മണ്ണിടിച്ചിലും ഉണ്ടായത്. 27 സ്ഥലങ്ങളിലാണ് ഒരു ദിവസം മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുപേരുടെ ജീവനെടുത്ത ഈ അപകടം മേഘ വിസ്‌ഫോടനം കൊണ്ടല്ല തുടര്‍ച്ചയായ മഴകൊണ്ടുണ്ടായ മണ്ണിടിച്ചില്‍ കാരണമാണെന്ന് കൊച്ചി സര്‍വകലാശാലയുടെ കാലാവസ്ഥാ പഠനവിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.

ഈ പ്രദേശത്ത് ജൂലൈ മാസത്തില്‍ സാധാരണയെക്കാള്‍ 40 ശതമാനം വരെ അധികം മഴ കിട്ടി. ഓഗസ്റ്റ് ഒന്നിന് 24 മണിക്കൂറിനുള്ളില്‍ 6 മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴയും ഇവിടെ പെയ്തു. ഇതോടെയാണ് വ്യാപകമായി മണ്ണിടിഞ്ഞത്. തുടര്‍ച്ചയായ മഴകിട്ടുന്ന മലയോര പ്രദേശങ്ങളില്‍ ഖനനം, ഭൂവിനിയോഗം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ നീണ്ട ഇത്തവണത്തെ മണ്‍സൂണ്‍കാലത്ത് സംസ്ഥാനത്ത് 1736 മില്ലീ മീറ്റര്‍ മഴ കിട്ടി. ഇത് സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ടതിനെക്കാള്‍ 14 ശതമാനം കുറവാണ്. ഒക്ടോബര്‍ ഇരുപതാം തീയതിയോടെ കാലവര്‍ഷം കേരളത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....