Monday, May 12, 2025 2:32 am

സംസ്​ഥാന മന്ത്രി സഭാ സത്യപ്രതിജ്ഞ മേയ്​ 20 ന്​

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്​ഥാന മന്ത്രി സഭ മേയ്​ 20 ന്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേല്‍ക്കും. സി.പി.എം-സി.പി.ഐ ഉഭയ കക്ഷി ചര്‍ച്ചയിലാണ്​ സത്യപ്രതിജ്ഞ തീയതി തീരുമാനമായത്​. മന്ത്രിമാര്‍ ആരൊക്കെ, പദവികള്‍ ഏതൊക്കെ തുടങ്ങിയ വിഷയങ്ങളില്‍ ഇതിനകം ധാരണയുണ്ടാക്കാനാകുമെന്നാണ്​ കരുതുന്നത്​.

മു​ന്ന​ണി​യി​ലെ പു​തി​യ ക​ക്ഷി​ക​ള്‍​ക്ക്​ പ്രാ​തി​നി​ധ്യം ന​ല്‍​കേ​ണ്ടി​വ​രു​മ്പോ​ള്‍ മ​ന്ത്രി​സ​ഭ​യു​ടെ വ​ലി​പ്പം സം​ബ​ന്ധി​ച്ച വെ​ല്ലു​വി​ളി​യുണ്ട്​. നി​ല​വി​ല്‍ 11 ക​ക്ഷി​ക​ളാ​ണ്​ എ​ല്‍.​ഡി.​എ​ഫി​​ലു​ള്ള​ത്. സി.​പി.​എ​മ്മി​ന്​ 13 ഉം ​സി.പി.​ഐ​ക്ക്​ നാ​ല്​ മ​ന്ത്രി​മാ​രും ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​റും ചീ​ഫ്​ വി​പ്പ്​ സ്ഥാ​ന​വു​മാ​ണ്​ കഴിഞ്ഞ ടേമിലുണ്ടായിരുന്ന​ത്.

പു​തി​യ ക​ക്ഷി​ക​ള്‍​ക്കാ​യി സി.​പി.​എം വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ അ​തി​നെക്കു​റി​ച്ച്‌​ സി.​പി.​ഐ  ആ​ലോ​ചി​ക്കി​ല്ല. കഴി​ഞ്ഞ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മ്പോ​ള്‍ സി.​പി.​എ​മ്മി​ന്​ 12 മ​ന്ത്രി​മാ​രാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. എന്നാല്‍ ഇ​ട​ക്ക്​ രാ​ജി​വെ​ച്ച ഇ.​പി. ജ​യ​രാ​​ജ​ന്റെ തി​രി​ച്ചു​വ​ര​വി​നാ​യി 13 ആ​യി വ​ര്‍​ധി​പ്പി​ച്ചു. പ​ക​ര​മാ​ണ്​ കാബി​ന​റ്റ്​ പ​ദ​വി​യോ​ടെ​യു​ള്ള ചീ​ഫ്​​വി​പ്പ്​ സ്ഥാ​നം സി.​പി.​ഐ​ക്ക്​ ന​ല്‍​കി​യ​ത്. സി.​പി.​എം 12 ലേ​ക്കെ​ത്തി​യാ​ല്‍ ചീ​ഫ്​ വി​പ്പ്​ സ്ഥാ​നം സി.​പി.​ഐ  വി​ടും. സി.​പി.​എം മ​ന്ത്രി​മാ​രു​ടെ എ​ണ്ണം 11 ലേ​ക്ക്​ കു​റ​ച്ചാ​ല്‍ മൂ​ന്ന്​ മ​ന്ത്രി​മാ​ര്‍ മ​തി​യോ എ​ന്ന​ത്​ സി.​പി.​ഐ  ആ​ലോ​ചി​ക്കും.

എ​ല്‍.​ജെ.​ഡി, ​ഐ.​എ​ന്‍.​എ​ല്‍, കോ​ണ്‍​ഗ്ര​സ്​ (എ​സ്), ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്​ (ബി) ​ക​ക്ഷി​ക​ള്‍​ക്കാ​ണ്​ ഓരോ എം.​എ​ല്‍.​എ​മാ​രു​ള്ള​ത്. ഇ​തി​ല്‍ എ​ല്‍.​ജെ.​ഡി​യും ​ഐ.​എ​ന്‍.​എ​ല്ലും മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട്​ സി.​പി.​എ​മ്മി​ന്​ ക​ത്ത്​ ന​ല്‍​കി. അ​ഞ്ച്​ ക​ക്ഷി​ക​ളു​ള്ള​തി​നാ​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന്​ സി.​പി.​എം നേ​തൃ​ത്വം ഒ​രു ക​ക്ഷി​യോ​​ട്​ വ്യ​ക്ത​മാ​ക്കി. കോ​വൂ​ര്‍ കു​ഞ്ഞു​മോ​നും മ​ന്ത്രി​സ്ഥാ​നം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്.

ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്​ ക​ത്ത്​ ന​ല്‍​കി​യി​ല്ലെ​ങ്കി​ലും ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക വി​ഭാ​ഗ​ത്തി​ല്‍​നി​ന്നാ​ണ്​ എം.​എ​ല്‍.​എ എ​ന്ന​ത് പരിഗണിക്കപ്പെ​ട്ടേക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സ്(​ബി) ഇതുവരെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. 10ന്​ ​നേ​തൃ​യോ​ഗം ചേ​ര്‍​ന്നാ​കും​ തീ​രു​മാ​നം. അ​ഞ്ച്​ എം.​എ​ല്‍.​എ​മാ​രു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ്​ എമ്മിന്​ ഒ​രു മന്ത്രി സ്​ഥാനം നല്‍കാനാ​ണ്​ സാ​ധ്യ​ത. ​എ​ന്‍.​സി.​പി​യി​ലെ മന്ത്രി സ്​ഥാനം സംബന്ധിച്ച്‌​ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ട്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...