പത്തനംതിട്ട: കഴിഞ്ഞ നാൽപ്പത് വർഷമായി തെക്കൻ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നവംബർ 1 ന് സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യ അതിഥിയായി പങ്കെടുക്കും. ദക്ഷിണ കേരള ലജ് നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ പ്രാർത്ഥന നിർവഹിക്കും.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ മഹല്ല് സംവിധാനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഓഫീസിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ മുസ്‌ലിം വിഭാഗത്തിലെ ആധികാരിക പണ്ഡിത സംഘടനയായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക പ്രസ്ഥാനമാണ് ജമാഅത്ത് ഫെഡറേഷൻ. പത്തനംതിട്ട ജില്ലയിലെ സംഘടനയുടെ താലൂക്ക് ജില്ലാ സംസ്ഥാന ഭാരവാഹികളും ഇമാമീങ്ങളും ഓഫീസ് ഉദ്ഘാടനവേളയിൽ സന്നിഹിതരായിരിക്കും. രക്ഷാധികാരി സി എച്ച് സൈനുദ്ദീൻ മൗലവി, പ്രസിഡന്റ് യൂസുഫ് മോളൂട്ടി, വർക്കിംഗ് പ്രസിഡണ്ട് സാലി നാരങ്ങാനം, ജനറൽ സെക്രട്ടറി എച്ച് അബ്ദുൽ റസാഖ്, വൈസ് പ്രസിഡന്റ്, അൻസാരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























