അടൂർ : കേരളാ മുസ്ലിം യുവജന ഫെഡറേഷൻ (കെ.എം.വൈ.എഫ്) അടൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ലക്ഷദ്വീപ് ജനതക്ക് നീതി ഉറപ്പാക്കാനും അഡ്മിനിസ്ട്രേറ്ററുടെ കിരാത നയങ്ങൾ തിരുത്താനും ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ ചത്വരം സംഘടിപ്പിച്ചു.
നീതി ഉറപ്പാക്കുംവരെ സമരമുഖത്ത് സജീവമാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മണ്ണടി അർഷദ് ബദ്രി എം.എഫ്.ബി പ്രഖ്യാപിച്ചു. താലൂക്ക് പ്രസിഡന്റ് താജുദ്ധീൻ അടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂസുഫ് മൗലവി, മഹ്മൂദ് മൗലവി, ഷാജഹാൻ മൗലവി, അഷ്റഫ് മൗലവി, നാസറുദ്ധീൻ മൗലവി എന്നിവർ സംസാരിച്ചു.