‘മുഖ്യമന്ത്രി’ നിയമസഭാ കക്ഷി യോ​ഗത്തിൽ ; മല്ലികാർജുൻ ഖർഗെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ് മുൻഷിക്ക് കൈമാറും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ചത്തെ നിയമസഭാ കക്ഷിയോഗത്തിലേ ഉണ്ടാകൂയെന്ന് സൂചന. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ്മുൻഷിക്ക് കൈമാറാനും സാധ്യത. യോഗത്തിന് മുൻപ് തുടർ ചർച്ചകൾക്കുള്ള സാധ്യതകളും അടയുന്നു. ഘടകകക്ഷി എം.എൽ.എമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നൽകി. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ നാളെ തിരുവനന്തപുരം എത്തും. പി.ജെ. ജോസഫും നാളെ തിരുവനന്തപുരത്ത് എത്തും. കേരള കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ തിരുവനന്തപുരത്താകും ചേരുക. യുഡിഎഫ് എംഎൽഎ മാർ ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരത്താണ് നിശ്ചയിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ നീണ്ട മുഖ്യമന്ത്രി ചർച്ചയില്‍ നാളെ നിര്‍ണായകം. നാളെ ഉച്ചയ്ക്ക് 1 മണിക്ക് കോൺഗ്രസ് നിയസഭ കക്ഷി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. കെപിസിസി ആസ്ഥാനത്തായിരിക്കും യോഗം ചേരുക. കോണ്‍ഗ്രസ് എംഎല്‍എമാരോട് നാളെ തലസ്ഥാനത്ത് എത്താൻ നിർദേശം നല്‍കി. ആദ്യം 11 മണിക്ക് യോഗം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും എംഎൽഎമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്താണ് യോഗം 1 മണിയിലേക്ക് മാറ്റിയത്. ദീപ ദാസ് മുൻഷിയും രണ്ട് എഐസിസി നിരീക്ഷകരും യോഗത്തില്‍ പങ്കെടുക്കും. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ നാളെ തിരുവനന്തപുരം എത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെയുള്ള മുട്ടയേറ് ; ആഭ്യന്തര അന്വേഷണം തുടരുന്നു

0
മൈസൂർ : കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി...