കേരളത്തിന് കൂടുതല്‍ വന്ദേഭാരത് റാക്കുകള്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ വന്ദേഭാരത് റാക്കുകള്‍ ഉടന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി റെയില്‍വേ സൂചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. ഒരെണ്ണം തിരുവനന്തപുരം-മംഗലാപുരം റൂട്ടിലും മറ്റൊന്ന് തിരുവനന്തപുരം- കാസര്‍കോട് റൂട്ടിലുമാണ് സര്‍വീസ് നടത്തുന്നത്. പുതിയ റാക്കുകള്‍ എത്തുന്നതോടെ, എട്ടു കോച്ചുകളുള്ള മംഗലാപുരം വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം 16 ആയി വര്‍ധിക്കും. നിലവില്‍ 16 കോച്ചുകളുള്ള തിരുവനന്തപുരം- കാസര്‍കോട് ട്രെയിനില്‍ നാലു കോച്ചുകള്‍ കൂട്ടിച്ചേര്‍ത്ത് 20 കോച്ചുകളായി വര്‍ധിപ്പിക്കും.

നിലവില്‍ തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ വന്ദേഭാരത് ട്രെയിന്‍ 8 മണിക്കൂര്‍ 35 മിനിറ്റുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. സമാന റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ 12 മണിക്കൂര്‍ 50 മിനിറ്റ് എടുക്കുമ്പോഴാണ് വന്ദേഭാരത് കുറഞ്ഞ സമയം കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ വന്‍ വിജയമാണെന്ന് കണ്ടതോടെ, മൂന്നാമതൊരു വന്ദേഭാരത് കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ബംഗലൂരു-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ മൂന്നു തവണയാണ് ഇതിന്റെ സര്‍വീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...