കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം 27 മുതൽ തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ.​ജി.​ഒ യൂ​നി​യ​ൻ വ​ജ്ര​ജൂ​ബി​ലി സ​മ്മേ​ള​നം മേ​യ്​ 27 മു​ത​ൽ 30 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 27ന്​ ​രാ​വി​ലെ 10.30ന്​ ​ജി​മ്മി ജോ​ർ​ജ്​​ സ്​​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം രാം ​പു​നി​യാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 1.58 ല​ക്ഷം അം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്​ 292 വ​നി​ത​ക​ൾ ഉ​ൾ​​പ്പെ​ടെ 968 പ്ര​തി​നി​ധി​ക​ളാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ ​പ​​ങ്കെ​ടു​ക്കു​ക. ഉ​ച്ച​ക്ക്​ 2.30ന്​ ‘​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ന​പ​ക്ഷ സി​വി​ൽ സ​ർ​വി​സും’ വി​ഷ​യ​ത്തി​ലെ സെ​മി​നാ​ർ മു​ൻ​മ​ന്ത്രി തോ​മ​സ്​ ഐ​സ​ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ‘ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ ഭാ​വി’ വി​ഷ​യ​ത്തി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​​ഗോ​പാ​ൽ സം​സാ​രി​ക്കും. 28 ന്​ ​രാ​വി​ലെ ന​ട​ക്കു​ന്ന സു​ഹൃ​ദ്​ സ​മ്മേ​ള​നം ഇ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

ഉ​ച്ച​ക്ക്​​ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം എം.​എ. ബേ​ബി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 29ന്​ ​രാ​വി​ലെ 11ന്​ ​ട്രേ​ഡ്​ യൂ​നി​യ​ൻ സ​മ്മേ​ള​ന​ത്തി​ൽ എ​ള​മ​രം ക​രീം പ​​ങ്കെ​ടു​ക്കും. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ നി​ശാ​ഗ​ന്ധി​യി​ലെ മാ​ധ്യ​മ സെ​മി​നാ​റി​ൽ മ​ന്ത്രി വീ​ണ ​ജോ​ർ​ജ്​, വെ​ങ്കി​ടേ​ഷ്​ രാ​മ​കൃ​ഷ്ണ​ൻ, പ്ര​മോ​ദ്​ രാ​മ​ൻ എ​ന്നി​വ​രാ​ണ്​ അ​തി​ഥി​ക​ൾ. 30ന്​ ​വൈ​കീ​ട്ട്​ 30,000 പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ക്കു​ന്ന മാ​ർ​ച്ചും പു​ത്ത​രി​ക്ക​ണ്ടം ​മൈ​താ​ന​ത്ത്​​ പൊ​തു​സേ​മ്മ​ള​ന​വും ന​ട​ക്കും.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ വി.​കെ പ്ര​ശാ​ന്ത്​ എം.​എ​ൽ.​എ, എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. അ​ജി​ത്​​കു​മാ​ർ, പ്ര​സി​ഡ​ന്‍റ്​ എം.​വി. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...