തിരുവനന്തപുരം: ഈ മാസം 24-ന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ചു ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഗവര്‍ണറോടു ശിപാര്‍ശ ചെയ്തു. ധനബില്‍ പാസാക്കുകയാണു സമ്മേളനത്തിന്റെ ലക്ഷ്യം.
24-ാം തീയതിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി എല്ലാ എംഎല്‍എമാര്‍ക്കും തിരുവനന്തപുരത്ത് എത്തിച്ചേരണം. ഇതുകൂടി കണക്കിലെടുത്താണ് ഒരു ദിവസത്തെ പ്രത്യേക സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണു സംസ്ഥാനത്തു രാജ്യസഭാ സീറ്റ് ഒഴിവുവന്നത്. കഴിഞ്ഞമാസം ചേരാനിരുന്ന സഭാസമ്മേളനം പെട്ടെന്നു മാറ്റിവച്ചതു രാഷ്ട്രീയ വിവാദമായിരുന്നു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ സമ്മേളനം മാറ്റിയത്.