പത്തനംതിട്ട : ചിറ്റാറിലെ മത്തായിയുടെ മരണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആസുത്രിതമായ കൊലപതകമാണെന്ന് ജനപക്ഷ നേതാവ് പി സി ജോർജ്ജ് എംഎൽ എ ആരോപിച്ചു . മത്തായിയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളും പൗരസമിതിയും ചേർന്ന് നടത്തി വരുന്ന ധർണ്ണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
വനം വകുപ്പ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട വ്യക്തി എന്ന നിലയിൽ മത്തായിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യയ്ക്ക് സർക്കാർ ജോലിയും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ജി.കൃഷ്ണകുമാർ , ജില്ലാ പ്രസിഡന്റ് റജി.കെ. ചെറിയാൻ , ജില്ലാ സെക്രട്ടറിമാരായ നസീർ വയലും തലക്കൽ, ഇ.ഒ. ജോൺ, എ ബി മലഞ്ചെരുവിൽ എന്നിവരും ധർണ്ണയിൽ പങ്കാളികളായി.