കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ വക്താവുമായിരുന്ന രാജീവ് ത്യാഗി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ വക്താവുമായിരുന്ന രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയ സ്തംഭനത്തെതുടര്‍ന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു അന്ത്യം. വീട്ടില്‍ വെച്ച്‌ പെട്ടെന്ന് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് പാര്‍ട്ടി ത്യാഗിയുടെ അകാലവേര്‍പാട് അറിയിച്ചത്.

രാജീവ് ത്യാഗിയുടെ അകാല വേര്‍പാടില്‍ ഞങ്ങള്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നു. കരുത്തനായ പാര്‍ട്ടി പ്രവര്‍ത്തകനായ അദ്ദേഹം യഥാര്‍ഥ രാജ്യസ്നേഹികൂടിയായിരുന്നു. ഈയവസരത്തില്‍ അദ്ദേഹത്തിന്റെ  കുടുംബത്തിലും കൂട്ടുകാരിലും ഞങ്ങളുടെ പ്രാര്‍ഥനയുണ്ടാവുമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

മരണത്തിന് തൊട്ടുമുമ്പായി ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തിരുന്നു. വൈകിട്ട് അഞ്ചു മുതല്‍ ആറ് വരെ ആജ്തക് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം പങ്കെടുത്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് പ്രിയങ്കഗാന്ധി ത്യാഗിയെ പാര്‍ട്ടിയുടെ വക്താവായി ഉത്തര്‍പ്രദേശില്‍ ചുമതലപ്പെടുത്തിയത്. കോണ്‍ഗ്രസില്‍ വിവിധ ഭാരവാഹിത്വം ത്യാഗി വഹിച്ചിട്ടുണ്ട്. രാജീവ് ത്യാഗിയുടെ നിര്യാണത്തില്‍ വിവിധരാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കുടുംബശ്രീ നിയമനം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ ലെവല്‍ തസ്തികകളില്‍ കുടുംബശ്രീ നിയമനം...

കാലവര്‍ഷം – ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം : ടോള്‍ ഫ്രീ നമ്പറുകള്‍...

0
പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം....

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...