വനിതാ സംവരണ ഭേദഗതി ബില്ലിനെ പരാജയപ്പെടുത്തിയതിനെ കുറിച്ച് പ്രതികരിച്ച് കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പരാജയപ്പെടുത്തിയതിനെ കുറിച്ച് പ്രതികരിച്ച് കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍. വനിതാ സംവരണത്തെ അട്ടിമറിച്ചത് ബിജെപിയാണെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 543 അംഗ സഭയില്‍ മൂന്നില്‍ ഒന്ന് സംവരണം നല്‍കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2029 ലോക്‌സഭ അതിന്റെ അടിസ്ഥാനത്തില്‍ ആകണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വനിതകളുടെ പേരില്‍ ബില്‍ കൊണ്ടുവന്ന് പാസാക്കാം എന്നാണ് ബിജെപി കരുതിയത്. ജനാധിപത്യം അട്ടിമറിക്കാനായിരുന്നു ശ്രമം. അത് പൊളിഞ്ഞതില്‍ ഉള്ളത് നിരാശയാണ് ബിജെപിക്ക്. വനിതാ സംവരണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രചരണം നടത്തും. വനിത സംവരണത്തെ ഒരു കവചമാക്കാന്‍ ബിജെപി ശ്രമിച്ചു- കെ സി വേണുഗോപാല്‍ പറഞ്ഞു.

വനിതാ സംവരണ ബില്‍ പരാജയം പ്രതിപക്ഷ വിജയമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ഇന്ത്യ മുന്നണിയില്‍ വിശ്വാസം അര്‍പ്പിച്ച് കൂടുതല്‍ അംഗങ്ങള്‍ കടന്നു വന്നതില്‍ അഭിമാനമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഭരണഘടന കാറ്റില്‍ പറത്താന്‍ ശ്രമിച്ചപ്പോഴാണ് പ്രതിപക്ഷം പരാജയപ്പെടുത്തിയതെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു. ബില്ലിലെ അപകടം എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ജനങ്ങളെ വഞ്ചിക്കുകയാണ് ബിജെപിയെന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ജനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തരികിട അജണ്ടകള്‍ പരാജയപ്പെട്ടെന്ന് പി സന്തോഷ് കുമാര്‍ എം പിയും പ്രതികരിച്ചു. തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ബില്ലിനെ കുറിച്ച് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തും. തരികിടകളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതില്‍ അഭിമാനമെന്നും സമ്മേളനം വെച്ച് സമയവും ധനവും നഷ്ടപ്പെടുത്തിയതിന് രാജ്യത്തോട് ബിജെപി മാപ്പ് പറയണമെന്നും സന്തോഷ് കുമാര്‍ എംപി കൂട്ടിച്ചേര്‍ത്തു. ‘ഇനിയുള്ള പ്രചാരണങ്ങള്‍ തരികിട മറക്കാനുള്ള ജാള്യതയുടെ ഭാഗം. അപകടത്തില്‍ നിന്ന് രാജ്യം മുക്തി നേടിയിരിക്കുന്നു. വനിതാ സംവരണ നിയമങ്ങള്‍ നോട്ടിഫൈ ചെയ്ത സാഹചര്യത്തില്‍ ഫ്രെയിം ചെയ്ത് ഉടന്‍ നടപ്പിലാക്കണം- സന്തോഷ് കുമാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...