ചെന്നീർക്കര: കേരളത്തിൻ്റെ സാമൂഹിക ജീവിതത്തെ തകർത്താണെങ്കിലും തൻ്റെയും കുടുംബത്തിൻ്റെയും ഭാവി സുരക്ഷിതമാക്കാൻ വർഗ്ഗീയശക്തികൾക്ക് കുടപിടിക്കുന്ന സമീപനമാണ് പിണറായി വിജയൻ സ്വീകരിക്കുന്നതെന്നും ഇത് തീർത്തും അപമാനകരമാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ പറഞ്ഞു. മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നും തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സംഗമങ്ങളുടെ ബ്ലോക്ക് തല ഉത്ഘാടനം പ്രക്കാനം ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അവിശ്യ സാധനങ്ങളുടെ വില വർദ്ധനവ് താങ്ങാനാവാതായി. ക്രമസമാധാന രംഗം നാഥനില്ല കളരിയായി മാറി. ക്രിമിനലുകളും മയക്കുമരുന്ന് മാഫിയകളും കേരളം അരങ്ങ് വാഴുന്നു.
സി പി എം നേതാക്കളും പ്രവർത്തകരും ഇതെല്ലാം നിയന്ത്രിക്കുന്ന പുതിയ സമ്പത്തിക ശക്തികളായി മാറുന്നു. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സുരേഷ് കുമാർ പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് സെബി മഞ്ഞനിക്കര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യുസാം, നേതാക്കളായ അജി അലക്സ്, അജിത് മാത്തൂർ, പി.കെ ഇക്ബാൽ, അജിത് മണ്ണിൽ, റൂബി ജോൺ, രഞ്ചൻ പുത്തൻ പുരക്കൽ, വരദരാജൻ, കെ.കെ പ്രഭാകരൻ, രാധാമണി സുധാകരൻ, കെ പി മുകുന്ദൻ, ഓമനകുട്ടൻ നായർ, കലാ അജിത്, ശശി ഭൂഷൺ, സോജൻ ജോർജ്ജ്, വിൽസൺ ചിറക്കാല, ഷിബു ഒരിക്കെമ്പിൽ, മോനി ഡാനിയേൽ, ജോൺസ് മാത്യു, രാജേന്ദ്രൻ റ്റി ഡി, പി ജെ ഡാനിയേൽ, ബാബു കൈമുട്ടിൽ എന്നിവർ പ്രസംഗിച്ചു.