ഇരവിപേരൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ കർശന പരിശോധന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽ ഉള്ള ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ വ്യാപര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. 2200 /- രൂപ വിവിധ വകുപ്പുകളിലായി പിഴ ഈടാക്കി. സ്കൂൾ പരിസരത്തെയും മറ്റു വ്യാപാര സ്ഥാപനങ്ങളിലും കോട്പ (COT PA ) കേന്ദ്ര പുകയില നിയന്ത്രണ നിയമം 2003ലെ 5 വകുപ്പ് അനുസരിച്ചു നിയമപരമായി വേണ്ടാതായ മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളിൽ നിന്നും ആണ് പിഴ ഈടാക്കിയത്. പുകവലി നിരോധിത മേഖല ബോർഡുകളും 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ നല്കുന്നതല്ല എന്നിങ്ങനെ ഉള്ള ബോർഡുകൾ സ്ഥാപിക്കാതെ പ്രവർത്തിക്കുന്ന ബേക്കറി, പലചരക്കുകട, ഹോട്ടൽ, മറ്റു സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയത്. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും നിയമനുസരണ ബോർഡ് സ്ഥാപിക്കേണ്ടതാണ് എന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

ജല പരിശോധന റിപ്പോർട്ടുകളും ഹെൽത്ത്‌ കാർഡ്, ഇല്ലാത്ത സ്ഥാപങ്ങൾക്കും പരിസരശുചിത്വo പാലിക്കാത്ത സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. നോട്ടീസ് കാലയളവിനുള്ളിൽ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പാക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പൊതു ജനാരോഗ്യത്തെ ഹാനീകരമായി പ്രവർത്തിക്കുന്ന സാഹചര്യം തുടർന്നാൽ പ്രവർത്തിക്കാൻ അനുമതി നിഷേധിക്കുന്നതടക്കം കർശന നടപടിക്കാണ് ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ വിഭാഗം തുടക്കം കുറിച്ചത്. തുടർന്നുള്ള പരിശോധനകൾ കർശനമായി തുടരുന്നതിനും തീരുമാനിച്ചതായി മെഡിക്കൻ ഓഫീസർ ഡോ. റ്റിറ്റു ജി സ്കറിയ അറിയിച്ചു. കുടുബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, സുരേഷ് കെ. ആർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ വിനോദ് കുമാർ, അഖിൽ , ഷിജു ,പൗർണ്ണമി , രാജി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നല്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...

റിമാൻഡ് ചെയ്തതിന് പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു

0
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു. നെടുമങ്ങാട്...

റാന്നി താലൂക്ക് രൂപീകരണത്തിന് നാളെ 43 വയസ്സ് ; മലയോര നാടിന് ഇത് അഭിമാന...

0
റാന്നി: പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ റാന്നി രൂപീകൃതമായിട്ട് ഇന്ന്...

മലയോര ജില്ലയിൽ നിന്ന് തൂഫാൻ്റെ നായകനെ തേടി കുട്ടികൾ

0
തിരുവനന്തപുരം: കേരള സർക്കാരിൻ്റെ തൂഫാൻ പ്രോജക്ടിന് പിന്തുണയുമായി ലഹരി എന്ന സാമൂഹ്യ...