Friday, July 4, 2025 12:35 pm

ശമ്പളവും പെന്‍ഷന്‍ വിതരണവും മുടങ്ങിയേക്കും ; കിഫ്ബി വായ്പ്പ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിഫ്ബിയില്‍ നിന്നുള്‍പ്പെടെ വായ്പയെടുക്കുന്നത് തടഞ്ഞ കേന്ദ്രനടപടിയെ പ്രതിരോധിക്കാന്‍ സംയുക്ത നീക്കം ആലോചിച്ച് കേരളം. വായ്പ തടഞ്ഞ 23 സംസ്ഥാനങ്ങളില്‍ നിന്ന് സഹകരിക്കാന്‍ തയ്യാറുള്ളവരെ ഒപ്പം നിര്‍ത്താനാണ് കേരളത്തിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. കിഫ്ബിയെ ഉള്‍പ്പെടെ പരാമര്‍ശിച്ച് വായ്പയെടുക്കുന്നതിന് തടസങ്ങള്‍ ഉന്നയിക്കുന്നതിലുള്ളത് വ്യക്തമായ രാഷ്ട്രീയം തന്നെയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരളം. ബജറ്റ് രേഖകളില്‍ ഉള്‍പ്പെടുത്താതെ പുറത്തുനിന്നെടുക്കുന്ന കടങ്ങള്‍ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്രനീക്കത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കടുത്ത അതൃപ്തിയിലാണ്.

കിഫ്ബിയില്‍ നിന്നുള്ള 2,000 കോടി രൂപ വായ്പയില്‍ ഉള്‍പ്പെടെയാണ് കേരളത്തോട് കേന്ദ്ര ധനകാര്യമന്ത്രാലയം വിശദീകരണം തേടിയത്. കിഫ്ബി വായ്പയെ ആകെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരെ കേരളം ശക്തമായ എതിര്‍പ്പ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. കിഫ്ബിയില്‍ നിന്നുള്ള വായ്പ മുടങ്ങിയാല്‍ ശമ്പള, പെന്‍ഷന്‍ വിതരണം മുടങ്ങിയേക്കുമെന്ന വസ്തുതയാണ് മുന്നിലുള്ളത്. കിഫ്ബിയില്‍ നിന്നും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ എടുക്കുന്നതിനെതിരെയും കേന്ദ്രം ചോദ്യമുയര്‍ത്തിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതോടെ വായ്പ എടുക്കുന്നതില്‍ അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. വായ്പ മുടങ്ങിയാല്‍ ശമ്പള പെന്‍ഷന്‍ വിതരണത്തിലടക്കം പ്രതിസന്ധിയേറും. പൊതുമേഖലാ സ്ഥാപനങ്ങളടക്കം എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കണമെന്നാണ് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന് സംസ്ഥാന സര്‍ക്കാരും വാദിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെങ്കിലും ഈ സാമ്പത്തികവര്‍ഷം ഇതുവരെ സംസ്ഥാനത്തിന് കടമെടുക്കാനായിട്ടില്ല. കടപ്പത്രങ്ങളുടെ ലേലം വഴി ഈ മാസം 2000 കോടി കടമെടുക്കാനായിരുന്നു ധനവകുപ്പിന്റെ ആലോചന. സാമ്പത്തികവര്‍ഷാരംഭത്തിലെ കടമെടുപ്പിന് കേന്ദ്ര സാമ്പത്തികകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അനുമതി തേടിയപ്പോഴാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടത്.

അതേസമയം കേന്ദ്രത്തിന്റെ നിലപാട് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമോയെന്ന ആശങ്ക ധനവകുപ്പിനുണ്ട്. നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളും കമ്പനികളും കിഫ്ബിയും അടക്കം എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി മാറാനിടയുണ്ട്. ഇത് സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുകയില്‍ ഗണ്യമായ കുറവുവരുത്തും. പൊതുമേഖലാ സ്ഥാപനങ്ങളെടുക്കുന്ന കടം സംസ്ഥാനത്തിന്റെ കണക്കില്‍ വരില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതും പരിഗണനയിലുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ടു ; കോയിപ്രം പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു തന്നെ

0
പുല്ലാട് : ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ട കോയിപ്രം പഞ്ചായത്ത്...

നിപ ; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ...

0
തിരുവനന്തപുരം : രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട്...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്,...

ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു പ്രാധാന്യവും നൽകുന്നില്ല ; കെപിസിസി സെക്രട്ടറി...

0
റാന്നി : ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു...