Wednesday, May 22, 2024 1:44 am

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശവാസികളും മലയോര മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ശക്തമായ മഴയുണ്ടാകും.

അറബിക്കടലില്‍ കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചതിനാല്‍ കനത്ത കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതേസമയം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഈ ആഴ്ച അവസാനത്തോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിലും എത്തുന്നതിനാല്‍ ഇത്തവണ മെയ് അവസാനം തന്നെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ ഉള്‍ക്കടലിലും എത്തുന്ന കാലവര്‍ഷം 10 ദിവസത്തിനകം കേരളത്തിലെത്തും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഞ്ചാവും വാറ്റു ചാരായവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി

0
കാസർഗോഡ്: സംസ്ഥാനത്ത് വിത്യസ്ഥ ജില്ലകിളിൽ നടന്ന റെയ്ഡിൽ കഞ്ചാവും വാറ്റു ചാരായവുമായി...

സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ...

സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉയരണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

0
തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉയരണമെന്ന്...

109 വൈദ്യുതി പോസ്റ്റുകൾ തകർന്നു, 120 എണ്ണം കടപുഴകി വീണു, 325 ഇടങ്ങളിൽ ലൈൻ...

0
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾക്കും...