പാഠപുസ്തക വിതരണത്തിലെ താമസം ; പ്ലസ് വൺ വ്യാജപുസ്തകങ്ങൾ വിപണിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് വൺ ക്ലാസ് തുടങ്ങിയിട്ടും പാഠപുസ്തകവിതരണം പൂർത്തിയായില്ല. തിങ്കളാഴ്ച ക്ലാസ് തുടങ്ങിയപ്പോഴേക്കും വടക്കൻ ജില്ലകളിൽ വ്യാപകമായി വ്യാജപതിപ്പെത്തി. പാഠ്യപദ്ധതി പരിഷ്കരിച്ചതിനാൽ ഈവർഷംമുതൽ ഒന്നാംവർഷ ഹയർസെക്കൻഡറിയിൽ പുതിയ പാഠപുസ്തകങ്ങളാണ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ഒട്ടേറെ ജില്ലകളിൽ ഏതാനും പാഠപുസ്തകങ്ങൾ മാത്രമാണ് എത്തിയത്. പാലക്കാട്, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിലെ സ്‌കൂളുകളിൽ ഒരാഴ്ച മുൻപേ ഒറിജിനലിനെ വെല്ലുന്ന കവർസഹിതം പുതിയ പുസ്തകങ്ങളുടെ വ്യാജപതിപ്പുകളെത്തി. സർക്കാർ വിതരണം വൈകുമെന്നു മനസ്സിലാക്കി ചില സ്വകാര്യ ഏജൻസികളാണ് വ്യാപകമായി വ്യാജപതിപ്പ് അച്ചടിച്ചിറക്കിയത്.

നൂറു രൂപയ്ക്കു മുകളിലാണ് ഇവയുടെ വില. സർക്കാർനിർദേശം ലംഘിച്ചാണ് ഈ നടപടി. എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ അച്ചടിച്ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി-ആപ്റ്റിനാണ്. ഇലക്‌ട്രോണിക്സ്, ജിയോളജി, ഹോംസയൻസ്, ആന്ത്രോപ്പോളജി, ജേണലിസം, ഫിലോസഫി, ഇംഗ്ലീഷ് ഉൾപ്പെടെ മൊത്തം 39 തലക്കെട്ടുകളുള്ള പുസ്തകങ്ങളാണ് പുതിയതായി തയ്യാറാക്കിയത്. ഇതിൽ 98 ശതമാനം അച്ചടിയും വിതരണവും പൂർത്തിയാക്കിയതായി സീ-ആപ്റ്റ് മാനേജിങ് ഡയറക്ടർ പി. സുരേഷ്‌കുമാർ പറഞ്ഞു. രണ്ടാംഭാഗം വൈകാതെ പുറത്തിറങ്ങും. സ്കൂളുകളിലേക്ക് നേരിട്ടാണ് പുസ്തകങ്ങളെത്തിക്കുന്നത്.

രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പുസ്തകവിതരണം പൂർത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. പാഠപുസ്തകങ്ങൾ കരിക്കുലം കമ്മിറ്റി അംഗീകരിച്ചശേഷം, എസ്.സി.ഇ.ആർ.ടി. വൈബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതു ദുരുപയോഗം ചെയ്താണ് വ്യാജപതിപ്പുകൾ തയ്യാറാക്കിയതെന്നാണ് വിവരം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...