പത്തനംതിട്ട : പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ടു കേള്‍ക്കാന്‍ സംവിധാനം. എസ് പി സി ടോക്ക്‌സ് വിത്ത് കോപ്‌സ് എന്ന സംവിധാനം ഈ മാസം 26 ന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായി നടത്തുന്ന ഈ പരാതിപരിഹാര പരിപാടിയുടെ ആദ്യഘട്ടം രാവിലെ 10.30 ന് ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ പോലീസുദ്യോഗസ്ഥരുടെ പരാതികള്‍ കേട്ടു സംസ്ഥാന പോലീസ് മേധാവി തുടക്കമിടും.
[email protected] എന്ന ഇ മെയില്‍ വിലാസത്തിലോ, എസ്പിസി ടോക്ക്‌സ് ടു കോപ്‌സ്, പോലീസ് ആസ്ഥാനം, തിരുവനന്തപുരം എന്ന വിലാസത്തിലോ പോലീസുദ്യോഗസ്ഥര്‍ക്ക് പരാതികള്‍ അയക്കാം. ഇക്കാര്യങ്ങള്‍ വിശദമാക്കി ഡിവൈഎസ്പി മാര്‍ക്കും എസ്എച്ച് ഒ മാര്‍ക്കും നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസിന്റെ വ്യത്യസ്ത ജോലികള്‍ കണക്കിലെടുത്തു പോലീസ് ഉദ്യോഗസ്ഥരില്‍ ഉണ്ടാകാവുന്ന സമ്മര്‍ദ്ദങ്ങളും മറ്റും കുറയ്ക്കുന്നതിനു നിലവിലുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് നടപടികള്‍ കൈകൊണ്ടുവരുന്നതായും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നതായും അതതു യൂണിറ്റിലെ പോലീസുദ്യോഗസ്ഥരുമായി മാസത്തില്‍ ഒരു മണിക്കൂര്‍ വ്യക്തിപരമായ ആശയവിനിമയം നടത്തുന്നതിന് യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.