പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പോലീസ് മേധാവി നേരിട്ടുകേള്‍ക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ടു കേള്‍ക്കാന്‍ സംവിധാനം. എസ് പി സി ടോക്ക്‌സ് വിത്ത് കോപ്‌സ് എന്ന സംവിധാനം ഈ മാസം 26 ന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായി നടത്തുന്ന ഈ പരാതിപരിഹാര പരിപാടിയുടെ ആദ്യഘട്ടം രാവിലെ 10.30 ന് ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ പോലീസുദ്യോഗസ്ഥരുടെ പരാതികള്‍ കേട്ടു സംസ്ഥാന പോലീസ് മേധാവി തുടക്കമിടും.

[email protected] എന്ന ഇ മെയില്‍ വിലാസത്തിലോ, എസ്പിസി ടോക്ക്‌സ് ടു കോപ്‌സ്, പോലീസ് ആസ്ഥാനം, തിരുവനന്തപുരം എന്ന വിലാസത്തിലോ പോലീസുദ്യോഗസ്ഥര്‍ക്ക് പരാതികള്‍ അയക്കാം. ഇക്കാര്യങ്ങള്‍ വിശദമാക്കി ഡിവൈഎസ്പി മാര്‍ക്കും എസ്എച്ച് ഒ മാര്‍ക്കും നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസിന്റെ വ്യത്യസ്ത ജോലികള്‍ കണക്കിലെടുത്തു പോലീസ് ഉദ്യോഗസ്ഥരില്‍ ഉണ്ടാകാവുന്ന സമ്മര്‍ദ്ദങ്ങളും മറ്റും കുറയ്ക്കുന്നതിനു നിലവിലുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് നടപടികള്‍ കൈകൊണ്ടുവരുന്നതായും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നതായും അതതു യൂണിറ്റിലെ പോലീസുദ്യോഗസ്ഥരുമായി മാസത്തില്‍ ഒരു മണിക്കൂര്‍ വ്യക്തിപരമായ ആശയവിനിമയം നടത്തുന്നതിന് യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....