തിരുവനന്തപുരം : പോലീസുകാർക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പോലീസ് ഓഫീസ് അസോസിയേഷൻ ഡിജിപിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ആവശ്യം. അടിയന്തരമല്ലാത്ത പരാമവധി ജോലികൾ ഓൺലൈനാക്കണം. സ്റ്റേഷനുകളിലെ ഒഴിച്ചൂകൂടാനാകാത്ത ജോലികൾക്ക് മാത്രമേ പോലീസുകാരെ വിന്യസിക്കാവൂ.
പോലീസുകാരിൽ ഗുരുതര രോഗമുള്ളവർക്കും ഗർഭിണികൾക്കും രണ്ട് വയസ്സിൽ താഴെയുളള കുഞ്ഞുങ്ങളുടെ അമ്മമാർക്കും ഡ്യൂട്ടി ഇളവ് അനുവദിക്കണം. കൊവിഡ് ബാധിതരായ തടവുകാരെ പൊതുവാർഡുകളിൽ പ്രവേശിപ്പിക്കാതെ പ്രത്യേക സെല്ലുകളിൽ പാർപ്പിക്കണമെന്നും പോലീസ് ഓഫീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പോലീസുകാരിൽ വ്യാപകമായി കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് കത്ത്.