ഉത്സവത്തിനിടെ വാക്കുതര്‍ക്കം ; കിഡ്നി രോഗിക്ക് ഗുണ്ടാ സംഘത്തിന്‍റെ ക്രൂരമര്‍ദനം – നടപടിയെടുക്കാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം അഷ്ടമുടിയില്‍ ഉത്സവത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തിന്‍റെ പേരില്‍ കിഡ്നി രോഗിക്ക് ഗുണ്ടാ സംഘത്തിന്‍റെ ക്രൂരമര്‍ദനം. ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി തലയടക്കം അടിച്ചു പൊട്ടിച്ചിട്ടും അറസ്റ്റിലായ പ്രതിയെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വി‍ട്ടെന്നും പരാതിയുണ്ട്. ക്രൂരമായ അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും ഇത് പോലീസ് പരിഗണിച്ചില്ലെന്നാണ് ആരോപണം.

ഈ മാസം ഇരുപതാം തീയതി രാവിലെ പതിനൊന്നരയോടെയാണ് കുരീപ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പ്രകാശിനെ അക്രമി സംഘം നടുറോഡിലിട്ട് ക്രൂരമായി തല്ലിയത്. റോഡില്‍ നില്‍ക്കുകയായിരുന്ന പ്രകാശിനെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം കമ്പിവടി ഉള്‍പ്പെടെയുളള ആയുധങ്ങള്‍ വെച്ച് തല്ലുകയായിരുന്നു. സ്ത്രീകളടക്കമുളള നാട്ടുകാര്‍ എത്തിയാണ് അക്രമികളില്‍ നിന്ന് പ്രകാശിനെ രക്ഷിച്ചത്.

തലേന്ന് നാട്ടിലെ ഉല്‍സവ സ്ഥലത്തുവച്ചുണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരിലായിരുന്നു ക്രൂരമര്‍ദനം. അഞ്ചാലുംമൂട് പോലീസിലാണ് പരാതി നല്‍കിയത്. എന്നാല്‍ ഒരാളെ മാത്രമേ പോലീസ് അറസ്റ്റ് ചെയ്തുളളു. അറസ്റ്റിലായ പ്രതിയെ മണിക്കൂറുകള്‍ക്കകം ജാമ്യത്തിലും വിട്ടു. മറ്റു പ്രതികള്‍ നാട്ടില്‍ സ്വൈര്യ വിഹാരം നടത്തുകയാണെങ്കിലും ആരെയും പേരിനു പോലുമൊന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...