കേരള പോലീസ് ബെം​ഗളൂരുവിലെത്തി എംഡിഎംഎ മൊത്തവിൽപനക്കാരനെ പിടിച്ചത് സാഹസികമായി

For full experience, Download our mobile application:
Get it on Google Play

നേമം : എംഡിഎംഎയുടെ കേരളത്തിലെ മൊത്ത കച്ചവടക്കാരനെ നേമം പോലീസ് ബെം​ഗളൂരുവിൽനിന്നും പിടികൂടിയത് സിനിമ സ്റ്റൈലിൽ. രണ്ടാഴ്ച മുൻപ് നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രാവച്ചമ്പലം ജംങ്ഷനിൽ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിൻ നൗഷാദിനെ അറസ്റ്റു ചെയ്തിരുന്നു. ഇയാളിൽനിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേമം പോലീസ് കണ്ണൂർ സ്വദേശിയായ അഷ്ക്കറി(43)നു വേണ്ടി ബെം​ഗളൂരുവിലേക്ക് യാത്രതിരിച്ചത്. പോലീസ് പിൻതുടരുന്ന വിവരം അറിഞ്ഞ് ഇയാൾ ബെം​ഗളൂർ യെളഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിൽ ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാർട്ട്മെന്റിൽ ഒളിക്കുകയായിരുന്നു.

അഞ്ചുമണിക്കൂറോളം പരിശ്രമിച്ച് അവിടെയെത്തിയ പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാത്തതിനാൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി പ്രതിയെ മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു . ഡിസിപിയുടെയും ഫോർട്ട് എസിയുടെയും നേമം എസ്എച്ച്ഒയുടെയും മേൽനോട്ടത്തിൽ എസ്ഐമാരായ രാജേഷ്, അരുൺ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനീത്, ബിനൂപ്, വൈശാഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ ബാംഗ്ലൂരിൽനിന്ന് സാഹസികമായി പിടികൂടി വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തിച്ചത്. അഷ്ക്കറിനെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...