തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ എസ്ഐയുടെ തോക്കും തിരയും നഷ്ടമായ സംഭവത്തിൽ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മധ്യപ്രദേശ്-രാജസ്ഥാൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പോലീസ് സംഘത്തിലെ ഒരു എസ്ഐയുടെ തോക്കും തിരയും നഷ്ടമായ സംഭവത്തിൽ ദുരൂഹത. കൂടെയുണ്ടായിരുന്ന ഇൻസ്പെക്ടർ തോക്കും തിരയും അടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് ഒരു പോലീസുകാരൻ മൊഴി നൽകിയതോടെയാണ് വിവാദം മുറുകിയത്. തോക്ക് തപ്പി പോലീസ് സംഘം ഇപ്പോഴും രാജസ്ഥാനിൽ തുടരുകയാണ്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ ഐആർ ബറ്റാലിയനിലെ എസ്ഐ വിശാഖിന്റെ കൈവശം ഉണ്ടായിരുന്ന തോക്കും തിരയുമാണ് കാണാതായത്. ഉറക്കമെഴുന്നേറ്റ് നോക്കുന്നതിനിടെയാണ് തോക്കും തിരയും നഷ്ടമായത് അറിയുന്നതെന്നാണ് വിശാഖ് പറയുന്നത്.

സംഘത്തിന്റെ ചുമതലയുള്ള കെഎപി മൂന്നാം ബറ്റാലിയൻ കമാന്റിനെ വിശാഖ് വിവരം അറിയിച്ചു. കേരള പോലീസ് ട്രെയിൻ അരിച്ചുപെറുക്കി അന്വേഷണം നടക്കുന്നതിനിടെയാണ് എംഎസ്എപിയിലെ ഒരു എസ്ഐ ഒരു പ്രധാനം വിവരം കമാന്റിനെ അറിയിക്കുന്നത്. എസ്എപി ക്യാമ്പിൽ നിന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഒരു ഇൻസ്പെക്ടർ വിശാഖിന്റെ തോക്കും തിരയും അടങ്ങിയ ബാഗ് പുറത്തേക്കെറിയുന്നത് കണ്ടു എന്നായിരുന്നു ഈ മൊഴി. ഇതോടെ സംഭവത്തിന്റെ സ്ഥിതി ഗൗരവ സ്വഭാവത്തിലായി. പിന്നാലെയാണ് കമാണ്ടൻറ് ബറ്റാലിയൻ ചുുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെ വിവരം അറിയിക്കുന്നത്. എന്നാൽ എസ്ഐ പറഞ്ഞത് കള്ളമെന്നും എസ്ഐയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എപി ഇൻസ്പെകടർ എഡിജിപിക്ക് പരാതി നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

0
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലും മുൻ എൽഡിഎഫ് സർക്കാരിന്റെ വീഴ്ചകളിലും...

റാന്നി സെന്റ് തോമസ് കോളജിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി

0
റാന്നി: സെന്റ് തോമസ് കോളജിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി...

കാൽവരി അഭയഭവനം സന്ദർശിച്ച് കാരക്കാട് സെന്റ് ഡൈനിഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ്

0
ചെങ്ങന്നൂർ: കാരക്കാട് സീനായിക്കുന്ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിലെ സെന്റ് ഡൈനിഷ്യസ്...

ചമ്പക്കുളത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ച് പ്രതിഷേധം

0
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ...