തിരുവനന്തപുരം : കേരള പോലീസിലെ ഹവിൽദാർ തസ്തികയിൽ 43 ഒഴിവുകൾ. കായിക താരങ്ങൾക്കാണ് അവസരം. നീന്തൽവിഭാഗത്തിൽ വനിതകൾക്കും ഹാൻഡ്ബോൾ, ഫുട്ബോൾ എന്നിവയിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, സൈക്ലിങ്, വോളിബോൾ എന്നിവയിൽ ആൺപെൺ വ്യത്യാസമില്ല. ഒഴിവുകള്‍ : അത്ലറ്റിക്സ് – 19, ബാസ്കറ്റ്ബോൾ -7, നീന്തൽ -2 (സ്ത്രീ), ഹാൻഡ്ബോൾ -1 (പുരുഷൻ), സൈക്ലിങ് -4, വോളിബോൾ -4, ഫുട്ബോൾ -6 (പുരുഷൻ).
2018 ജനുവരി ഒന്നിനുശേഷം കായിക യോഗ്യത നേടിയവർക്കാണ് അവസരം അംഗീകൃത സംസ്ഥാന മീറ്റിലെ വ്യക്തിഗത ഇനങ്ങളിൽ ഒന്ന് /രണ്ട് സ്ഥാനം. സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നതിന് യോഗ്യത നേടിയവരാകണം. അംഗീകൃത സംസ്ഥാന മീറ്റിലെ ടീം ഇനങ്ങളിൽ (4×100 റിലേ, 4×400 റിലേ) ഒന്നാംസ്ഥാനം. ഗെയിം ഇനങ്ങളിൽ ഇന്റർ സ്റ്റേറ്റ്, നാഷണൽ ചാമ്പ്യൻഷിപ് മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തവരാകണം (യൂണിവേഴ്സിറ്റി /ജൂനിയർ /സീനിയർ). യൂത്ത് നാഷണൽ ചാമ്പ്യൻഷിപ്പുകൾ.
അക്കാദമിക് യോഗ്യത. പ്ലസ്ടു /തത്തുല്യ വിജയം. പ്രായം 18 -26. (അർഹതയുള്ളവർക്ക് യസ്സിളവ് ലഭിക്കും) ശാരീരികയോഗ്യത പുരുഷൻ: കുറഞ്ഞ ഉയരം (168 സെന്റീമീറ്റർ), നെഞ്ചളവ് 81 സെന്റീമീറ്റർ, കുറഞ്ഞ വികാസം അഞ്ച് സെന്റീമീറ്റർ സ്ത്രീ : കുറഞ്ഞ ഉയരം 157 സെന്റീമീറ്റർ (അർഹതയുള്ളവർക്ക് ഇളവ് നൽകും). വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും. http://keralapolice.gov.in സെപ്റ്റംബർ 10 ആണ് അവസാനതിയതി.