മ​ല​പ്പു​റ​ത്ത്​ പി​ടി​യി​ലാ​യ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ സൂ​ത്രാ​ര​നെ കോ​ഴി​ക്കോ​​ട്ടെ​ത്തി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്‌ : മ​ല​പ്പു​റ​ത്ത്​ പി​ടി​യി​ലാ​യ സം​സ്ഥാ​ന​ത്ത്​ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ സ്ഥാ​പി​ച്ച കേ​സി​ലെ പ്ര​ധാ​നി മു​ഹ​മ്മ​ദ്‌ സ​ലീ​മി​നെ​യാ​ണ്​ വ്യാ​ഴാ​ഴ്‌​ച രാ​ത്രി കോ​ഴി​ക്കോ​ട്ടെ​ത്തി​ച്ച​ത്. പ്ര​തി​യെ ഇന്ന് തെ​ളി​വെ​ടു​പ്പി​ന്‌ ഹാ​ജ​രാ​ക്കും. മ​ല​പ്പു​റ​ത്ത്‌ നി​ന്നാ​ണ് മു​ഹ​മ്മ​ദ്​ സ​ലീം പി​ടി​യി​ലാ​യ​ത്.​ കൊ​ര​ട്ടി പോലീ​സിന്‍റെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. പ്ര​തി​യെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘാം​ഗ​മാ​യ സി ​ബ്രാ​ഞ്ച്‌ അ​സി.ക​മീ​ഷ​ണ​ര്‍ ടി .പി ശ്രീ​ജി​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ കോ​ഴി​ക്കോ​ട്ടെ​ത്തി​ച്ച​ത്‌.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ സ്ഥാ​പി​ച്ച​തി​ന്‌ പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്രം സ​ലീ​മാ​ണെ​ന്നാ​ണ്‌ പോ​ലീ​സിന്‍റെ നി​ഗ​മ​നം. ഇ​ത്‌ ശ​രി​വെ​ക്കു​ന്ന മൊ​ഴി​ക​ളും പോ​ലീ​സ്​ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്‌. കോ​ഴി​ക്കോ​ട്‌ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഷ​ബീ​ര്‍, ഹൈ​ദ​രാ​ബാ​ദി​ല്‍ അ​റ​സ്റ്റി​ലാ​യ റ​സാ​ല്‍ എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്നാ​ണ്‌ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ സ്ഥാ​പി​ച്ച​തും ഹ​വാ​ല ഇ​ട​പാ​ടു​ക​ള്‍​ക്ക്‌ നേ​തൃ​ത്വം ന​ല്‍​ക​യ​തും.

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച്‌ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ മ​ല​പ്പു​റ​ത്ത്‌ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സ​ലീം പോലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്‌. തു​ട​ര്‍​ന്ന്‌ കൊ​ര​ട്ടി പോ​ലീ​സ്‌ ഇ​യാ​ളു​ടെ അ​റ​സ്റ്റ്‌ രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​ന്‌ പി​ന്നാ​ലെ​യാ​ണ്‌ കോ​ഴി​ക്കോ​ട്‌ കേ​സി​ലും പ്ര​തി​ചേ​ര്‍​ത്ത​ത്. സ​ലീ​മിന്‍റെ ലാ​പ്‌​ടോ​പ്‌ കോ​ഴി​ക്കോ​ട്ടു​ള്ള ഒ​രു സു​ഹൃ​ത്തി​നെ ഏ​ല്‍​പ്പി​ച്ച​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്‌. ഇ​ത്‌ ക​ണ്ടെ​ത്തി​യാ​ല്‍ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യേ​ക്കും. കൂ​ടു​ത​ല്‍ അ​റ​സ്റ്റു​മു​ണ്ടാ​വു​മെ​ന്നാ​ണ്​ സൂ​ച​ന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...